അധോലോക കുറ്റവാളി രവി പൂജാരിക്ക് കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍

ബംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിക്ക് കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍. ക്വട്ടേഷനുമായി ബന്ധപ്പെട്ട് പൊലീസിലെ രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടിയതായാണ് രവി പൂജാരിയുടെ വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരോടാണ് രവി പൂജാരി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ ഐ.പി.എസ്. റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍.

കള്ളപ്പണവിവാദമടക്കമുള്ള ഒരു ബിസിനസ്സ് ഗ്രൂപ്പില്‍ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്. ഇടനിലക്കാരായി നിന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ തട്ടിയെടുത്തത്. തനിക്ക് വെറും 50 ലക്ഷം രൂപ മാത്രം നല്‍കി പോലീസ് ഉദ്യോഗസ്ഥര്‍ രണ്ട് കോടി തട്ടിയെന്നുമാണ് അരോപണം. പൊലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ചോദ്യം ചെയ്യുന്ന എല്ലാ ഏജന്‍സികളോടും രവി പൂജാരി പറഞ്ഞിട്ടുണ്ടെന്നാണ് സൂചന

കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പുകേസില്‍ നടി ലീന മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തുവെന്ന് രവി പൂജാരി സമ്മതിച്ചിരുന്നു. സെനഗലില്‍ വച്ചാണ് രവി പൂജാരി പിടിയിലായത്. കര്‍ണാടക പോലീസിന്റെ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News