24.1 C
Kottayam
Friday, June 5, 2026

കൊവിഡ് ദുരിതബാധിതർക്ക് കൈത്താങ്ങായി ധനസഹായവുമായി പ്രവാസി വ്യവസായി രവി പിള്ളയുടെ ആർ പി ഫൗണ്ടേഷൻ, അപേക്ഷിക്കേണ്ടതിങ്ങനെ

Must read

കൊല്ലം:കോവിഡ് മൂലം അതി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ പ്രവാസികൾ ഉൾപ്പടെയുള്ള മലയാളികൾക്ക് സഹായ ഹസ്തവുമായി ആർ പി ഫൗണ്ടേഷൻ. ആഗോളതലത്തിൽ നിരവധി പേരുടെ ജീവനെടുക്കുകയും ബിസിനസ്സ് മേഖലയുടെ തകർച്ചക്ക് കാരണമാവുകയും ചെയ്ത കോവിഡ്, പ്രവാസികൾ ഉൾപ്പടെ നിരവധി മലയാളികളുടെ ജീവഹാനിക്കും തൊഴിൽ നഷ്ടത്തിനും ഇടയാക്കിയെന്ന് പ്രവാസി വ്യവസായിയും ആർ പി ഗ്രൂപ് ചെയർമാനുമായ രവി പിള്ള പറഞ്ഞു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മാതാ പിതാക്കൾ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ നിലനിൽപ്പിനായുള്ള അവരുടെ കഷ്ടപ്പാടുകൾ നേരിട്ടും, ആർ പി ഫൗണ്ടേഷൻ മുഖേനയും നിരന്തരം തന്നെ അറിയിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

“കോവിഡ് പ്രതിസന്ധി തുടങ്ങിയതുമുതൽ ആർ പി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിരവധി രാജ്യങ്ങളിലെ കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും അനേകം കുടുംബങ്ങൾക്ക് യാത്രാ സഹായം ഉൾപ്പടെ നിരവധി സാമ്പത്തിക സഹായങ്ങൾ നൽകി വരികയുമാണ്. ഇത് കൂടാതെ കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുമായി ചേർന്ന് ചവറ ശങ്കരമംഗലം സ്കൂളിൽ 250 രോഗികളെ കിടത്തി ചികിൽസിക്കുന്നതിനുള്ള കോവിഡ് ചികിത്സ കേന്ദ്രമൊരുക്കി. ഈ ദുരിത കാലത്ത് നമ്മുക്ക് ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാനും അവർക്കൊരു കൈത്താങ്ങാകാനും നമ്മുക്ക് കഴിയണം. മറ്റുള്ളവരുടെ വേദന പങ്കിട്ട് അവർക്ക് താങ്ങും തണലുമാകാൻ കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കർത്തവ്യമായി കരുതുന്നുവെന്ന് രവി പിള്ള പറഞ്ഞു.”

ഈ സാഹചര്യത്തിൽ, കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന അർഹരായ എല്ലാവർക്കും എത്രയും പെട്ടന്ന് ആർ പി ഫൗണ്ടേഷൻ 15 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിൽ അഞ്ചു കോടി രൂപ നോർക്ക റൂട്സിലൂടെ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ സഹായിക്കുന്നതിന് വേണ്ടി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് കൈമാറും.

പത്തു കോടി രൂപ ആർ പി ഫൗണ്ടേഷനിലൂടെ കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കും, സാമ്പത്തിക ബുദ്ധിമുട്ടുള്ള കല്യാണപ്രായമായ പെൺകുട്ടികളുടെ വിവാഹത്തിനും, ചികിത്സ ആവശ്യങ്ങൾക്കും, സാമ്പത്തിക പരാധീനതയുള്ള വിധവകളായ സ്ത്രീകൾക്കുള്ള സഹായമായും വിതരണം ചെയ്യും.

- Advertisement -

കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പരമാവധി ആളുകളിലേക്ക് സഹായം എത്തിക്കാനാണ് ആർ പി ഫൗണ്ടേഷൻ ലക്ഷ്യം വക്കുന്നതെന്നും രവി പിള്ള പറഞ്ഞു.

- Advertisement -

രവി പിള്ളയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളാണ് ആർ പി ഫൗണ്ടേഷനിലൂടെ നടത്തുന്നത്. ഫൗണ്ടേഷന്റെ കീഴിൽ ഇതുവരെ നൂറു കണക്കിന് വിവാഹങ്ങൾ നടത്തികൊടുക്കുകയും അവർക്കാവശ്യമായ ജോലിയും മറ്റു സഹായങ്ങളും നൽകുകയും ചെയ്തു. ഭവന രഹിതർക്കായി നിരവധി വീടുകൾ നിർമിച്ചു നൽകുകയും നിർധനരായ നിരവധി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുകയും ചെയ്തുവരുന്നു. നിലവിൽ ഇന്ത്യയിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫൗണ്ടേഷൻ നടത്തിവരികയുമാണ്. ഇതുവരെ 85 കോടി രൂപയിലേറെയാണ് ഇതിനായി ചിലവഴിച്ചത്.

ഈ സഹായം ലഭിക്കുന്നതിനായി അർഹരായ ആളുകൾ സ്ഥലം എം പി/മന്ത്രി/എം എൽ എ/ജില്ലാ കളക്ടർ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യ പത്രത്തോടൊപ്പം ആർ പി ഫൗണ്ടേഷന്റെ താഴെ പറയുന്ന അഡ്രസ്സിൽ എത്രയും പെട്ടന്ന് അപേക്ഷിക്കണമെന്ന് രവി പിള്ള അഭ്യർത്ഥിച്ചു

RP Foundation, P.B. No. 23, Head Post Office, Kollam – 01
Kerala, India
OR Email to: [email protected]

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

Popular this week