24 C
Kottayam
Sunday, June 7, 2026

റേഷൻ വിതരണത്തിന് ഇന്ന് മുതൽ പ്രത്യേക ക്രമീകരണം, ഏഴു ജില്ലകളിൽ ഉച്ചയ്ക്കുശേഷം സാധനങ്ങൾ വാങ്ങാം

Must read

തിരുവനന്തപുരം : സെര്‍വര്‍ തകരാര്‍ മൂലം പ്രതിസന്ധിയിലായ റേഷന്‍ വിതരണം പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.

ഇതനുസരിച്ച്‌ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഇന്നു മുതല്‍ ഈ മാസം 18 വരെയാണ് പുതിയ ക്രമീകരണം.

ഏഴു ജില്ലകളില്‍ റേഷന്‍ കടകള്‍ പകല്‍ 8.30 മുതല്‍ 12 വരെയും എറണാകുളം അടക്കം മറ്റു ജില്ലകളില്‍ വൈകിട്ട്‌ 3.30 മുതല്‍ 6.30 വരെയുമാണ്‌ പ്രവര്‍ത്തിക്കുക. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ വൈകീട്ട് 3.30 മുതല്‍ 6.30 വരെയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. സെര്‍വര്‍ തകരാറിനെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചുദിവസമായി റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പലയിടത്തും സംഘര്‍ഷവും ഉടലെടുത്തിരുന്നു.

- Advertisement -

ഹൈദരാബാദിലെ എന്‍ഐസി സെര്‍വറിലൂടെയാണ്‌ ഇ പോസ്‌ മെഷീന്റെ വിവര വിശകലനം നടക്കുന്നത്‌. സെര്‍വര്‍ശേഷിയുടേതാണ്‌ പ്രശ്‌നങ്ങള്‍. ഇത്‌ ഭാഗികമായി പരിഹരിച്ചിട്ടുണ്ട്‌. ഇനി തടസ്സമുണ്ടാകാതിരിക്കാനാണ്‌ ക്രമീകരണമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്‌ച 2.57 ലക്ഷം കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങിയതായും മന്ത്രി അറിയിച്ചു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week