വൈറൈറ്റി ഫോട്ടോഷൂട്ടുമായി ഊഴത്തിലെ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷം അവതരിപ്പിച്ച രസ്‌ന പവിത്രന്‍; ചിത്രം വൈറല്‍

ഊഴം, ജോമോന്റെ സുവിശേഷങ്ങള്‍, എന്നി സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രസ്‌ന പവിത്രന്‍. മലയാളത്തിനു പുറമേ തമിഴിലും താരം ശ്രദ്ധേയമാണ്. ‘തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന സിനിമയില്‍ നായികയായ രസ്‌ന പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു.

ചുരുക്കം സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത് എങ്കിലും ഏറെ ജനശ്രദ്ധ നേടിയ താരമാണ് രസ്‌ന. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.

ഒരു മോഡലും കൂടിയാണ് രസ്‌ന. പല ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയും പരസ്യചിത്രങ്ങളില്‍ താരം മോഡല്‍ ആകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ച ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് വൈറലാകുന്നത്. ഗ്ലാമര്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. അനു ലാല്‍ ആണ് ചിത്രം പകര്‍ത്തിയത്. സിയോണ്‍ ക്രീയേഷന്‌സിനു വേണ്ടി ഒരുക്കിയ ഫോട്ടോഷൂട് ആണത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News