24 C
Kottayam
Thursday, June 4, 2026

‘ഇൻസ്റ്റഗ്രാമിൽ മൂന്നുവർഷത്തെ പരിചയം, യുവതിയുമായി സാമ്പത്തിക ഇടപാടില്ല’; ആരോപണങ്ങൾ തള്ളി റസീനയുടെ ആൺസുഹൃത്ത്

Must read

കണ്ണൂർ: കായലോട്ടെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആൺസുഹൃത്തിന്റെ മൊഴിയെടുത്തു. മരണത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്നും ഒരു സംഘം തന്നെ മർദിച്ചെന്നും യുവാവ് പോലീസിന് മൊഴിനൽകി. സംഭവത്തിന് ശേഷം കാണാതായ ആൺസുഹൃത്തിന് വേണ്ടിയുള്ള അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഇയാൾ പോലീസിന് മുമ്പിൽ ശനിയാഴ്ച രാവിലെ ഹാജരായത്.

മൂന്ന് വർഷം മുമ്പ് ഇൻസ്റ്റഗ്രാമിൽകൂടിയാണ് യുവതിയെ പരിചയപ്പെട്ടതെന്ന് ഇയാൾ പോലീസിന് മൊഴിനൽകിയതായാണ് വിവരം. കുടുംബം ആരോപിക്കുന്നതുപോലെ യുവതിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ല. ഒരുസംഘം തന്നെ മർദിച്ചെന്നും ആൾക്കൂട്ട വിചാരണ നടന്നുവെന്നും യുവാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തന്റെ മൊബൈൽ ഫോണും ടാബും പിടിച്ചെടുത്തെന്നും ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പോലീസ് തീരുമാനം. കേസിൽ ഇനിയും അറസ്റ്റുകളുണ്ടാകുമെന്നാണ് സൂചന.

യുവതിയുടെ മരണത്തിന് പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണെന്നും ഇവരെ വിട്ടയക്കണമെന്നുമാവശ്യപ്പെട്ട് എസ്ഡിപിഐ പ്രവർത്തകർ പിണറായി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് വെച്ച് പോലീസ് മാർച്ച് തടയുകയായിരുന്നു. തുടർന്ന് നേതാക്കൾ പ്രസംഗിച്ച ശേഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ആൺസുഹൃത്താണെന്നും അറസ്റ്റിലായത് ബന്ധുക്കളുൾപ്പെടെയുള്ള നിരപരാധികളാണെന്നും യുവതിയുടെ മാതാവ് ആരോപിച്ചിരുന്നു. എന്നാൽ, ഇത് പോലീസ് തള്ളിയിരുന്നു. ജീവിക്കാൻ അനുവദിക്കില്ലെന്ന തോന്നലിലാണ് ആത്മഹത്യ ചെയ്തതെന്നാണ് സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജ് മാധ്യമങ്ങളോട് പറഞ്ഞത്. പ്രതികളിൽ ഒരാൾ യുവതിയുടെ ബന്ധുവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

- Advertisement -

വ്യാഴാഴ്ചയാണ് കായലോട് പറമ്പായിയിൽ റസീനാ മൻസിലിൽ റസീനയെ (40) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആൾക്കൂട്ട വിചാരണയാണ് കാരണമെന്ന ആത്മഹത്യാക്കുറിപ്പിലെ സൂചനയുടെ അടിസ്ഥാനത്തിൽ എസ്ഡിപിഐ പ്രവർത്തകരായ പറമ്പായിയിലെ എംസി മൻസിലിൽ വി.സി. മുബഷിർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടിയിൽ വി.കെ. റഫ്‌നാസ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ റിമാൻഡിലാണ്.

- Advertisement -

ഞായറാഴ്ച വൈകീട്ട് കായലോട് അച്ചങ്കര പള്ളിക്കുസമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് ഇവർ ചോദ്യംചെയ്തിരുന്നു. റസീനയെ വീട്ടിലേക്കയച്ചശേഷം ഒപ്പമുണ്ടായിരുന്ന യുവാവിനെ കൈയേറ്റം ചെയ്യുകയും കൂട്ടവിചാരണ നടത്തുകയും ചെയ്തു. എസ്ഡിപിഐ ഓഫീസിൽ എത്തിച്ചശേഷം ഇരുവരുടെയും ബന്ധുക്കളെ വിളിച്ചുവരുത്തിയശേഷമാണ് യുവാവിനെ രാത്രി വൈകി വിട്ടയച്ചത്. യുവാവിന്റെ ഫോണും ടാബും പ്രതികളിൽനിന്ന് പിന്നീട് പോലീസ് പിടിച്ചെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week