24 C
Kottayam
Thursday, June 4, 2026

കാലില്‍ പ്ലാസ്റ്ററുമായി രശ്മിക മന്ദാന; ജിം വര്‍ക്കൗട്ടിനിടെ പരിക്കേറ്റു; ആഴ്ചകളോ മാസങ്ങളോ ഇനി ഒറ്റക്കാലിലെന്ന് താരം

Must read

ഹൈദരാബാദ്: നടി രശ്മി മന്ദാനക്ക് പരിക്ക്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് പരിക്കേറ്റ വിവരം ആരാധകരെയും അറിയിച്ചിട്ടുണ്ട് നടി. കാല്‍ ശരിയാവാന്‍ ആഴ്ചകളോ മാസങ്ങളോ എടുക്കും എന്നാണ് താരം ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചത്. പ്ലാസ്റ്ററിട്ട കാലുമായി ഇരിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് രശ്മിക വിവരം ആരാധകരെ അറിയിച്ചത്.

എനിക്ക് ഹാപ്പി ന്യൂ ഇയര്‍ ആണെന്ന് കരുതുന്നു. പവിത്രമായ എന്റെ ജിം ദേവാലയത്തില്‍ വച്ച് എന്റെ കാലിന് പരിക്കേറ്റു. അടുത്ത കുറച്ച് ആഴ്ചകളോ മാസങ്ങളോ ഞാന്‍ ഒറ്റക്കാലില്‍ തൊങ്കി നടക്കുന്ന അവസ്ഥയിലായിരിക്കും. കമ, സികന്ദര്‍, കുബേര എന്നീ സിനിമകളുടെ സെറ്റിലേക്ക് ഞാന്‍ വൈകാതെ തിരിച്ചുവരും.

- Advertisement -

ഷൂട്ടിങ് വൈകിപ്പിക്കുന്നതിന് എന്റെ സംവിധായകരോട് ക്ഷമ ചോദിക്കുന്നു. എന്റെ കാലുകള്‍ ആക്ഷന് തയ്യാറാവുമ്പോള്‍ തന്നെ ഞാന്‍ തിരിച്ചെത്താം. അല്ലെങ്കില്‍ ഒറ്റക്കാലില്‍ നില്‍ക്കാന്‍ പറ്റുന്ന സമയത്തത്. അതിനിടയില്‍ നിങ്ങള്‍ക്ക് എന്നെ ആവശ്യമുണ്ടെങ്കില്‍ ഞാന്‍ ഒരു മൂലയില്‍ ഇരുന്ന് ബണ്ണി ഹോപ് വര്‍ക്കൗട്ട് ചെയ്യുന്നുണ്ടാകും.- രശ്മിക കുറിച്ചു.

- Advertisement -

നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. വേഗത്തില്‍ സുഖം പ്രാപിക്കാനാവട്ടെ എന്നാണ് ആരാധകരുടെ കമന്റ്. പുഷ്പ 2 ആണ് താരത്തിന്റേതായി റിലീസ് ചെയ്ത അവസാന ചിത്രം. സിനിമ വമ്പന്‍ വിജയമായിരുന്നു. സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന സികന്ദര്‍ മുതല്‍ നിരവധി സിനിമകളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week