സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ പാര്‍ട്ടിക്കെത്തിയ യുവാവ് ഏഴാം നിലയില്‍ നിന്ന് വീണു മരിച്ചു; ദുരൂഹതാ ആരോപണം ശക്തം

ന്യൂഡല്‍ഹി: സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ യുവാവ് ഏഴാം നിലയില്‍ നിന്ന് വീണ് മരിച്ചു. നോയിഡയിലെ ഒരു സ്വകാര്യ സര്‍വകലാശാലയിലെ നിയമവിദ്യാര്‍ത്ഥിയായ ഇരുപത്തിമൂന്ന് വയസുകാരന്‍ തപസ് ആണ് വീണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം നടന്നത്. നോയിഡയിലെ സുപ്രീം ടവേഴ്‌സിലുള്ള സുഹൃത്തിന്റെ ഫ്‌ളാറ്റിലായിരുന്നു പാര്‍ട്ടി സംഘടിപ്പിച്ചത്.

ഏഴാം നിലയിലുള്ള ഈ ഫ്ളാറ്റില്‍ നിന്നാണ് തപസ് താഴെ വീഴുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തേയ്ക്ക് വീണ തപസ് തല്‍ക്ഷണം മരിച്ചു.ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ നിലത്ത് കിടക്കുന്ന നിലയില്‍ തപസിനെ കാണുകയായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു. പരിക്കേല്‍ക്കുക മാത്രമായിരിക്കുമെന്നാണ് കരുതിയത്. അടുത്തു ചെന്ന് നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു തലയില്‍ തൊട്ട് നോക്കുമ്പോള്‍ ശ്വാസം നിലച്ചിരുന്നു.

തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നും ജീവനക്കാരന്‍ മൊഴി നല്‍കി. സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. യുവാവ് തനിയെ വീണതാണോ അതോ ആരെങ്കിലും തള്ളിയിട്ടതാണോ എന്നതടക്കമുള്ള കാര്യം വിശദമായി പരിശോധിക്കും. തപസിന്റെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News