23.9 C
Kottayam
Thursday, June 4, 2026

സംഘിയാണല്ലേ, ചാണകമാണല്ലേ, എന്നൊക്കെയാണ് എല്ലാവരും ചോദിക്കുന്നത്; പഴി കേള്‍ക്കേണ്ടി വന്നാലും ഐ ഡോണ്ട് കെയര്‍.

Must read

കൊച്ചി:മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയായ താരമാണ് രശ്മി സോമന്‍. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലയാള സിനിമാ-ടെലിവിഷന്‍ രംഗത്ത് നിന്നും നിരവധി താരങ്ങളാണ് മത്സരരംഗത്തേയ്ക്ക് ഇറങ്ങിയത്.

കൂട്ടത്തില്‍ നടനും രശ്മിയുടെ സഹപ്രവര്‍ത്തകനും ആയ വിവേക് ഗോപനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ചവറ നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാര്‍ഥിയായിട്ടാണ് വിവേക് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം വിവേകിന് പിന്തുണ അറിയിച്ച് നടി രശ്മി സോമനും പ്രചരണത്തിന് എത്തിയത് വാര്‍ത്തയായിരുന്നു.

അപ്പച്ചിയ്ക്ക്
നന്ദി എന്ന് പറഞ്ഞ് വിവേക് പങ്കുവെച്ച പോസ്റ്റ് വൈറലായതോടെ രശ്മിയ്ക്ക്
നേരെ സൈബര്‍ അക്രമണങ്ങള്‍ വ്യപാകമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ തന്നെ
വിമര്‍ശിക്കുന്നവരോട് തക്കതായ മറുപടി പറഞ്ഞ് രശ്മിയും രംഗത്ത്
എത്തിയിരിക്കുകയാണ്.

ഞാനൊരു പ്രചരണ പരിപാടിയുമായി
ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റിന് താഴെയാണ് വിമര്‍ശനങ്ങളുമായി കുറേ പേര്‍
എത്തിയത്. സംഘിയാണല്ലേ, ചാണകമാണല്ലേ, എന്നൊക്കെയാണ് ചോദ്യങ്ങള്‍. ഒരു
രക്ഷയുമില്ലാത്ത അവസ്ഥ. ഒടുവില്‍ ഗതിക്കെട്ട് ഞാന്‍ കമന്റ് ബോക്സ് ബ്ലോക്ക്
ചെയ്തിരിക്കുകയാണെന്നാണ് രശ്മി പറയുന്നത്. ഞാന്‍ വിവേകിന്റെ പരിപാടിയ്ക്ക്
പോയതില്‍ രാഷ്ട്രീയമില്ല. സൗഹൃദം മാത്രമേയുള്ളു. ഞങ്ങള്‍ ഇപ്പോള്‍
കാര്‍ത്തികദീപം എന്ന സീരിയലില്‍ ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. അടുത്ത
സുഹൃത്തുമാണ്.

- Advertisement -

വിവേക് ക്ഷണിച്ചപ്പോള്‍ സന്തോഷത്തോടെയാണ് അവിടെ എത്തിയത്. വിവേകിനെ പിന്തുണയ്ക്കണം എന്ന് തോന്നി. അതിനെ രാഷ്ട്രീയമായി വളച്ചൊടിച്ച് കുറേ പേര്‍ സൈബര്‍ അക്രമണം നടത്തുകയായിരുന്നു. ഇതൊന്നും എന്നെ ബാധിക്കാറില്ല. എനിക്ക് എന്റേതായ താല്‍പര്യങ്ങളും തീരുമാനങ്ങളുമുണ്ട്.

- Advertisement -

ആരെന്ത് പറഞ്ഞാലും അതൊന്നും മാറാനും പോകുന്നില്ല. ഞാന്‍ ഒരു കലാകാരിയാണ്. അതിനപ്പുറം എന്റെ രാഷ്ട്രീയം പറഞ്ഞ് നടക്കേണ്ട കാര്യമെനിക്കില്ല. എന്റെ സുഹൃത്തിനെ പിന്തുണച്ചതിന്റെ പേരില്‍ കുറേ പഴി കേള്‍ക്കേണ്ടി വന്നാലും ഐ ഡോണ്ട് കെയര്‍.

എന്റെ മനസിന് സന്തോഷമുള്ള കാര്യമാണ്. ഞാന്‍ പോയി
സപ്പോര്‍ട്ട് ചെയ്തു. അത്രേയുള്ളു. ഇനി വിവേക് മറ്റൊരു പാര്‍ട്ടിയുടെ
സ്ഥാനാര്‍ഥി ആയിരുന്നെങ്കിലും ഞാന്‍ പോയേനെ. ഞാനവിടെ പോയി രാഷ്ട്രീയം
പറഞ്ഞിട്ടുമില്ല. വിവേകിന്റെ പോസ്റ്റ് കണ്ട് ചിലരൊക്കെ ഞങ്ങള്‍
ബന്ധുക്കളാണോ ഞാന്‍ വിവേകിന്റെ അപ്പച്ചിയാണോ എന്നൊക്കെ ചോദിച്ചു.
കാര്‍ത്തികദീപം സീരിയലില്‍ ഞാന്‍ വിവേകിന്റെ അപ്പച്ചിയായി അഭിനയിക്കുന്നത്
കൊണ്ടാണ്. അത്രയേ ഉള്ളു.

അവിടെ ഞാന്‍ മാത്രമല്ല പല അഭിനേതക്കാളും വന്നിരുന്നു. പക്ഷേ ഞാനൊരു സ്ത്രീ ആയത് കൊണ്ടാണോ എന്നെ ഇങ്ങനെ ആക്രമിക്കുന്നതെന്ന് അറിയില്ല. ഞാന്‍ കണ്ട ചില കമന്റുകല്‍ തോന്നിപ്പിക്കുന്നത്, നടിയല്ലേ, നടിമാര്‍ ഇങ്ങനെയൊക്കെ പോകാമോ എന്നാണ്.

- Advertisement -

അതെന്താ നടിമാര്‍ക്ക് ഇതൊന്നും പാടില്ലേ.വിമര്‍ശിക്കുന്നവര്‍ മനസിലാക്കേണ്ടത് ഞാനും ഈ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി മനസിലാക്കുന്ന ധാരണയുള്ള അഭിപ്രായമുള്ള വ്യക്തിയാണെന്നാണ്. അത് ഞാന്‍ ആരോടും പറഞ്ഞ് നടക്കാറില്ല എന്ന് മാത്രം. പിന്നെ, മുഖം മറച്ച് വച്ച് വിമര്‍ശിക്കാനെത്തുന്നവര്‍ക്ക് മറുപടി കൊടുത്ത് സമയം കളയാന്‍ ഞാന്‍ തയ്യാറല്ല. അതിനെ അവഗണിച്ച് കളയുന്നു എന്നും രശ്മി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week