24 C
Kottayam
Sunday, June 7, 2026

എൽ ഡി എഫ് തെരഞ്ഞെടുപ്പ് പര്യടനത്തിന് ഇടയിലേക്ക് പി സി ജോർജ് എം എൽ എ യുടെ മകൻ വാഹനം ഇടിച്ചു കയറ്റിയതായി പരാതി

Must read

കോട്ടയം:എൽ ഡി എഫ് തെരഞ്ഞെടുപ്പ് പര്യടനത്തിന് ഇടയിലേക്ക് പി സി ജോർജ് എം എൽ എ യുടെ മകൻ വാഹനം ഇടിച്ചു കയറ്റിയതായി പരാതി.

പൂഞ്ഞാറിലെ ഇടതുപക്ഷ ജനാധിപത്യ മുനണി സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഇടയിൽ പി സി ജോർജ് എം എൽ എ യുടെ മകൻ ഷോൺ ജോർജിന്റെ വാഹനം ഇടിച്ചു കയറ്റി എന്നാണ് പരാതി.

പൂഞ്ഞാർ പഞ്ചായത്തിലേ പര്യടനത്തിന് ഇടയിലേക്കണ് അമിത വേഗതയിൽ വന്ന വാഹനം കയറിയത്.നിർത്താത്തെ പോയ വാഹനത്തിന്റെ നമ്പർ പ്രവർത്തകർ ശ്രദ്ധിച്ചപ്പോഴാണ് ഷോൺ ജോർജിന്റെ വാഹനമാണന്ന് തിരിച്ചറിഞ്ഞത്.

ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ പി കെ തോമസ് പുളിമൂട്ടിൽ, ഷിബു പി റ്റി പൊട്ടൻ പ്ലാക്കൽ എന്നിവരെ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാല്‍ തന്‍റെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്ന് ഷോൺ ജോർജ്ജ് പറഞ്ഞു.

- Advertisement -

അതേ സമയം ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകനെ വാഹനം ഇടിച്ചു പി സി ജോർജിന്റെ മകൻ കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് എൽ ഡി എഫ് ഈരാറ്റുപേട്ടയിൽ പ്രതിഷേധ പ്രകടനം നടത്തി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week