News

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കാഴ്ച; കൊമ്പുകള്‍ക്കിടയില്‍ ചിലന്തിവലയുമായി കൃഷ്ണമൃഗം!

വളരെ അപൂര്‍വ്വമായൊരു കാഴ്ചയാണ് ദക്ഷിണാഫ്രിക്കയിലെ ബോട്‌സ്വാന എന്ന രാജ്യത്തിലെ സെന്‍ട്രല്‍ കാലഹാരി ഗെയിം റിസര്‍വ് എന്ന സഫാരി പാര്‍ക്കിലെത്തിയ സഞ്ചാരികള്‍ക്ക് കാണാനായത്.

ഒരിനം മാനായ കൃഷ്ണമൃഗത്തിന്റെ കൊമ്പുകള്‍ക്കിടയില്‍ കാണപ്പെട്ട ചിലന്തിവല ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ആദ്യമവര്‍ കരുതിയത് പ്ലാസ്റ്റിക് ഷീറ്റ് എന്തോ കുടുങ്ങിയിരിക്കുന്നു എന്നാണ്.

സംരക്ഷണ ഗവേഷണ കമ്പനിയായ വൈല്‍ഡ് സിആര്‍യുവില്‍ (WildCRU) ജീവനക്കാരിയായ ജെസാണ് പിന്നീട് ബൈനോക്കുലറിലൂടെ നോക്കി അത് കാലങ്ങളായി നെയ്തുണ്ടാക്കപ്പെട്ട കട്ടിയുള്ള ചിലന്തിവലയാണെന്ന് മനസ്സിലാക്കിയത്.

കൊമ്പില്‍ മാത്രമല്ല, പാവം… ആ മാനിന്റെ മുഖത്തുകൂടി പടര്‍ന്നിരിക്കുകയാണ് ആ വല. അവിടെക്കണ്ട മറ്റു ചില മാനുകളുടെ കൊമ്പിനിടയിലും വളരെ ചെറിയ രീതിയില്‍ ചിലന്തിവലയുണ്ടായിരുന്നു എന്നാണ് ജെസ് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button