24.5 C
Kottayam
Friday, June 5, 2026

എംപിമാരുടെ ഓഫീസില്‍ അനാശാസ്യം; കടുത്ത നടപടിയ്ക്ക് പ്രധാനമന്ത്രി

Must read

കാന്‍ബെറ: സര്‍ക്കാരിനെ വിവാദങ്ങളുടെ കൊടുമുടിയിലെത്തിയ ലൈംഗിക വിവാദങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. പാര്‍ലമെന്റിലും പുറത്തുമായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പരസ്യമായി നിലപാട് സ്വീകരിച്ചത്. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങള്‍ രൂക്ഷമാണ്.

ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരയായ കുട്ടികളോട് രാജ്യത്തിന്റെ പേരില്‍ 2018ല്‍ മോറിസണ്‍ മാപ്പ് പറഞ്ഞിരുന്നു. 2019 മാര്‍ച്ചില്‍ പാര്‍ലമെന്റിലെ ഓഫീസ് മുറിയില്‍ ഒരു യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അദ്ദേഹം വീണ്ടും ക്ഷമ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ അന്തസ് നശിപ്പിക്കുന്ന തുടര്‍ച്ചയായ സംഭവങ്ങളില്‍ പ്രധാനമന്ത്രി അതൃപ്തി പരസ്യമാക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പാര്‍ലമെന്റ് മന്ദിരത്തിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തികള്‍ക്കെതിരെയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ചൊവ്വാഴ്ച അതൃപ്തി രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകും. പ്രശ്നങ്ങളും ആരോപണങ്ങളും ഞാന്‍ മനസിലാക്കുന്നില്ലെന്ന് സ്ത്രീകള്‍ അടക്കമുള്ള നിരവധി ഓസ്ട്രേലിയക്കാര്‍ വിശ്വസിക്കുന്നുണ്ട്. ഇത് എന്നെ വളരെയധികം വിഷമിപ്പിക്കുന്ന കാര്യമാണെന്നും കാന്‍ബെറയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ മോറിസണ്‍ പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ആവര്‍ത്തിക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അതിക്രമങ്ങള്‍ വര്‍ധിക്കുന്നത്.സ്ത്രീകളോടുള്ള പാര്‍ലമെന്റ് മന്ദിരത്തിലെ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ ദൃശ്യങ്ങള്‍ സഹിതം വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിലെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ലൈംഗിക പ്രവര്‍ത്തികള്‍ നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

- Advertisement -

പാര്‍ലമെന്റ് മന്ദിരത്തിലെ പ്രാര്‍ഥന മുറിയിലടക്കം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആണ്‍കുട്ടികളടക്കമുള്ളവരെ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നുണ്ട്. ഓഫീസുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയിലെ വനിത എംപിയുടെ ഓഫീസ് മുറിയും വിവാദത്തിലാണ്. ആരോപണം ശക്തമായതോടെ ഒരു ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വനിത എം പിയുടെ മുറിയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായി അദ്ദേഹം പറഞ്ഞതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -

പാര്‍ലമെന്റ് മന്ദിരത്തിന്റെ മുകള്‍ നിലയിലുള്ള ഒരു ചെറിയ പ്രാര്‍ഥന മുറി എംപിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ലൈംഗിക ബന്ധങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആണ്‍കുട്ടികളെ പോലും ഇവിടെ എത്തിക്കാറുണ്ട്. പണം നല്‍കി കൊണ്ടുവരുന്ന ആണ്‍കുട്ടികളെയാണ് എംപിമാര്‍ ചൂഷണം ചെയ്യുന്നതെന്നും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

2019 മാര്‍ച്ചില്‍ പാര്‍ലമെന്റിലെ ഓഫീസ് മുറിയിലാണ് യുവതി ലൈംഗിമായി പീഡിപ്പിക്കപ്പെട്ടത്. പ്രതിരോധ മന്ത്രി ലിന്‍ഡ റെയ്നോള്‍ഡിന്റെ മുറിയിലെത്തിയ സ്ത്രീയാണ് പീഡനത്തിനിരയായത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയിലെ അംഗം കൂടിയാണ് ഇയാള്‍. പീഡനം നടന്നുവെങ്കിലും റെയ്‌നോള്‍ഡ്സിനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ യുവതി തയ്യാറായില്ല. സമ്മര്‍ദ്ദം മൂലമാണ് ഇവര്‍ പരാതി നല്‍കാന്‍ മടിച്ചതെന്ന ആരോപണം ഇയാള്‍ തള്ളിക്കളഞ്ഞിരുന്നു. യുവതിയുടെ ആരോപണത്തില്‍ മതിയായ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായില്ലെന്നും സര്‍ക്കാരിന്റെ സമ്മര്‍ദ്ദമാണ് പരാതി നല്‍കുന്നതില്‍ നിന്ന് യുവതിയെ പിന്തിരിപ്പിച്ചതെന്നും ആരോപണമുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week