കോട്ടയത്ത്‌ തോക്കിന്‍മുനയില്‍ 21 കാരിയെ പീഡിപ്പിച്ചു,മാന്നാനം സ്വദേശിയായ ഗുണ്ടാനേതാവ് അറസ്റ്റില്‍

കോട്ടയം: ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മാന്നാനം സ്വദേശിയായ യുവാവ് പിടിയില്‍.അമ്മഞ്ചേരി ഗ്രേസ് കോട്ടേജില്‍ സിബി.ജി.ജോണിനെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 21 കാരിയായ യുവതിയെ തന്ത്രപൂര്‍വ്വം ഹോട്ടല്‍ മുറിയില്‍ എത്തിയ്ക്കുകയായിരുന്നു.എതിര്‍ത്തതോടെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

കടുത്തുരുത്തിയില്‍ വാടകയ്ക്ക് താമസിച്ച് വരുന്ന യുവതി ഡയാലിസ് ടെക്‌നീഷ്യനാണ്.യുവതിയുടെ സഹോദരന്റെ സുഹൃത്ത് കൂടിയായി സിബി ഫേസ് ബുക്ക് വഴി യുവതിയുമായി അടുക്കുകയായിരുന്നു.സൗഹൃദത്തിലായതോടെ വിവാഹവാഗ്ദാനം നല്‍കി. തുടര്‍ന്ന് വിവിധയിടങ്ങളിലായി എത്തിച്ച് പീഡിപ്പിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നു.

പാലക്കാട്ടു കോട്ടയത്തെ ആഡംബര ഹോട്ടലില്‍ എത്തിച്ച ശേഷമായിരുന്നു പീഡനം.വിവാഹത്തിന് മുമ്പ് ലൈംഗിക പീഡനത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി ഹോട്ടലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി നഗ്നയാക്കി. തുടര്‍ന്ന് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.ഇത് കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ആദ്യ പീഡനം. പിന്നീട് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങലിലൂടെ പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു വിവിധയിടങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്തത്.

പല തവണ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതോടെ വിവാഹം കഴിയ്ക്കണമെന്ന ആവശ്യവുമായി യുവതിയും കുടുംബവും രംഗത്തെത്തി. തുടര്‍ന്ന് ഇയാള്‍ വിസമ്മതം അറിയിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് സിബി വിവാഹിതനും ഒരു കുഞ്ഞിന്റെ അഛനാണെന്നും വ്യക്തമായത്.ഗുണ്ടാ ആക്രമണങ്ങളടക്കം നിരവധി കേസുകളില്‍ പ്രതിയാണ് സിബി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News