പൂജ നടക്കുമ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ ഭസ്മം പുരട്ടുന്നത് മൊബൈലിൽ : ജ്യോതിഷിക്കെതിരെ പരാതി

കണ്ണൂർ :വിട്ടുമാറാത്ത ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടർന്ന് ജ്യോതിഷനെ കണ്ട യുവതിയ്ക്ക് നേരെ പീഡന ശ്രമം. അസുഖം പൂര്‍ണ്ണമായും വിട്ടുമാറുന്നതിന് 25000 രൂപ ചെലവ് വരുന്ന പൂജ ചെയ്യണമെന്ന് ആവശ്യപ്പെട്ട ജ്യോത്സന്‍ ചൂരിദാര്‍ ധരിച്ച്ത് പൂജ കര്‍മ്മങ്ങള്‍ക്ക് വിഘ്‌നമുണ്ടാകുമെന്നും, വിഘ്‌നം മാറാന്‍ ധരിച്ച പാന്റ്സ് മാറ്റി സ്ഥാപനത്തില്‍ സൂക്ഷിച്ച കസവുമുണ്ടു ഉടുക്കണമെന്നും നിർദ്ദേശിച്ചു.

പൂജ നടക്കുന്ന ഹോമത്തിനു മുന്നില്‍ കസവു മുണ്ട് ഉടുപ്പിച്ച്‌ ഇരുത്തിയ ശേഷം പൂജ നടക്കുമ്ബോള്‍ സ്വകാര്യ ഭാഗങ്ങളില്‍ ഭസ്മം തേച്ച്‌ കൊടുക്കാന്‍ ജ്യോതിഷി ചന്ദ്രഹാസന്‍ ആവശ്യപ്പെട്ടു. ഇത് മൊബൈലില്‍ പകര്‍ത്തി. ഇതിനെ എതിർത്തപ്പോൾ കണ്ണടച്ച്‌ പ്രാര്‍ത്ഥിക്കാന്‍ ആയിരുന്നു യുവതിയോട് ഇയാൾ ആവശ്യപ്പെട്ടത്. ബലമായി പിടിച്ച്‌ ലൈംഗീക ഉദ്ദേശത്തോടെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ കുതറിമാറി ബഹളം വെച്ച്‌ പുറത്തേക്ക് ഓടിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ മൊബൈലില്‍ എല്ലാം പകര്‍ത്തിയിട്ടുണ്ടെന്നും പുറത്ത് പറഞ്ഞാല്‍ വൈറലാക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

35 പ്രാവശ്യമാണ്‌ കോടതി ഫോര്‍ റിപോര്‍ട്ട് പോലീസ് എന്‍ ക്വയറി എന്ന് പറഞ്ഞു ഈ കേസ് മാറ്റിവച്ചത്. ബലാത്സംഗം ഉള്‍പെടെ ചുമത്തി കേസെടുത്തിട്ടും പ്രതിയേ അറസ്റ്റ് ചെയ്യുന്നില്ലെന്നും പരാതിയുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News