25.9 C
Kottayam
Sunday, June 14, 2026

‘തനിക്കെതിരെ സ്വഭാവദൂഷ്യം ആരോപിക്കുന്നയാളെ തുറന്നുകാട്ടും’, അപ്പീൽ നല്‍കുമെന്ന് എല്‍ദോസിനെതിരായ പരാതിക്കാരി

Must read

കൊച്ചി: ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം നല്‍കിയതിനെതിരെ അപ്പീൽ നൽകുമെന്ന് പരാതിക്കാരി. കോടതിയിലും പൊലീസിലും പൂർണ്ണ വിശ്വാസമുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. താൻ ക്രിമിനലാണെന്ന് പറയുന്ന എംഎൽഎ തനിക്കൊപ്പം എന്തിന് കൂട്ടുകൂടി. തനിക്കെതിരെ സ്വഭാവദൂഷ്യം ആരോപിക്കുന്ന കുന്നപ്പിള്ളിയുടെ സ്വഭാവമെന്തെന്ന് തുറന്നുകാട്ടുമെന്നും പരാതിക്കാരി പറഞ്ഞു. 

ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എൽദോസ് നവംബർ ഒന്നിന് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുന്നതടക്കം 11 കർശന ഉപാധികളോടെയാണ് ജാമ്യം. ഫോണും പാസ്പോർട്ടും സറണ്ടർ ചെയ്യണം. രാജ്യം വിടരുത്.  അഞ്ചുലക്ഷം രൂപയോ തത്തുല്യമായ രണ്ട് ആൾ ജാമ്യമോ എടുക്കണം.  സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനോ ഇരയെ ഭീഷണിപ്പെടുത്താനോ പാടില്ല.  മറ്റന്നാൾ മുതൽ നവംബർ 1 വരെയുള്ള സമയത്തിനിടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. ഇതോടെ എംഎൽഎ 11 ദിവസത്തിന് ശേഷം ഒളിവിൽ നിന്ന് പുറത്തുവരുമെന്നുറപ്പായി. 

ബലാത്സംഗം നടന്നതായി പറയുന്ന സമയത്തിന് ശേഷം നൽകിയ പരാതിയിലും മൊഴിയിലും ഡോക്ടർക്ക് മുന്നിലും ഇക്കാര്യം പരാതിക്കാരി ഉന്നയിച്ചില്ലെന്നത്  കോടതിക്ക് മുന്നിലെത്തി. എൽദോസുമായി വിവാഹം സാധ്യമല്ലെന്ന് വ്യക്തമായി അറിയാമായിരുന്നു. ഇരുവരും തമ്മിൽ ഗാഢബന്ധമുണ്ടായിരുന്നതിന് തെളിവായുള്ള ചാറ്റുകളും കോടതിക്ക് മുന്നിലെത്തി.

- Advertisement -

- Advertisement -

കുറ്റാരോപിതൻ എംഎൽഎ ആണെന്നതും  കണക്കിലെടുത്തു. മുൻകാല ക്രിമിനൽ പശ്ചാത്തലമില്ല. വധശ്രമം അടക്കം അധിക കുറ്റം ചുമത്തിയത് ഈഘട്ടത്തിൽ കോടതി പരിഗണിച്ചില്ല. കോടതി വിധി പറയുന്ന സമയത്ത്, പരാതിക്കാരിയായ യുവതിയുമായി പെരുമ്പാവൂരിലെ എംഎൽഎയുടെ വീട്ടിൽ തെളിവെടുപ്പ് നടക്കുകയായിരുന്നു. 

എൽദോസിനെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരി എന്ന പേരിൽ തന്‍റെ ചിത്രം പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ച് യുവനടി പൊലീസിൽ  പരാതി നൽകി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസും സൈബർ സെല്ലും അന്വേഷണം തുടങ്ങി.

- Advertisement -

നടിയുടെ ചിത്രം വാട്സ് ആപ് അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപെടുത്തുന്നുവെന്നാണ് ആരോപണം. ഇത്തരം അക്കൗണ്ടുകൾ നിരീക്ഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാലാരവട്ടം പൊലീസ് വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹനിശ്ചയം കഴിഞ്ഞാലും സ്ത്രീയുടെ ശരീരത്തിൽ പുരുഷന് അവകാശമില്ല; ഒത്തുതീർപ്പായാലും ബലാത്സംഗക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹനിശ്ചയം കഴിഞ്ഞു എന്നതുകൊണ്ട് മാത്രം പ്രതിശ്രുത വധുവിന്റെ ശരീരത്തിന്മേൽ പുരുഷന് യാതൊരുവിധ അവകാശവുമില്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. പ്രതിശ്രുത വരനെതിരെയുള്ള ബലാത്സംഗക്കേസ് ഇരയുമായി ഒത്തുതീർപ്പിലെത്തിയാൽ പോലും നിയമപരമായി റദ്ദാക്കാൻ സാധിക്കില്ലെന്ന് കോടതി...

ഉത്തരാഖണ്ഡിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ വൻ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, ഗ്രാമത്തിൽ വൻ പോലീസ് സന്നാഹം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ കടുത്ത തർക്കം വൻ വർഗ്ഗീയ-വിഭാഗീയ സംഘർഷത്തിൽ കലാശിച്ചു. ഇരുവിഭാഗങ്ങളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയ മാരകമായ ആക്രമണത്തിൽ ഒരാൾ ക്രൂരമായി കൊല്ലപ്പെട്ടു....

‘പോസ്റ്റ്മോര്‍ട്ടത്തിനിടെ പുരുഷ മൃതദേഹങ്ങളുടെ ജനനേന്ദ്രിയം അളന്ന് നോക്കാറുണ്ട്…!നിര്‍ബന്ധിത അവധിക്ക് പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് സസ്പെന്‍ഷനും വിലക്കും; സൈബര്‍ പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി: സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനും യൂട്യൂബറുമായ പ്രണീത് മോറെയുടെ പരിപാടിക്കിടെ മൃതദേഹങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ച മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി സേജല്‍ പവാറിനെതിരെ മുംബൈ കെ.ഇ.എം മെഡിക്കല്‍ കോളേജ് അധികൃതര്‍ കര്‍ശന അച്ചടക്കനടപടി...

കെ.എസ്.ആർ.ടി.സിയിൽ നാളെ മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, പക്ഷെ ടിക്കറ്റ് എടുക്കണം, അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. യു.ഡി.എഫ്. സർക്കാർ മുന്നോട്ടുവെച്ച...

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു...

Popular this week