24.8 C
Kottayam
Saturday, June 13, 2026

‘ശാരീരിക ബന്ധത്തിന് യുവതിയുടെ അനുമതി; പീഡനം ചുമത്താനാവില്ല’: യുവാവിനെ വിട്ടയച്ചു

Must read

കൊച്ചി• വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കിൽ സത്യം മറച്ചുവച്ചു തെറ്റിദ്ധരിപ്പിച്ചു ശാരീരിക ബന്ധത്തിനു മുതിരുകയോ ഇക്കാര്യത്തിൽ സ്ത്രീക്കു തീരുമാനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്യണമെന്നു ഹൈക്കോടതി. ശാരീരിക ബന്ധത്തിനു ശേഷം പ്രതി മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം ഇൗ കുറ്റം ചുമത്താൻ കഴിയില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെതിരെ പ്രതിയായ വണ്ടിപ്പെരിയാർ സ്വദേശി നൽകിയ അപ്പീൽ അനുവദിച്ചാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. ശിക്ഷ റദ്ദാക്കിയ കോടതി പ്രതിയെ വിട്ടയച്ചു. വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവതിയുമായി പ്രതി ശാരീരിക ബന്ധത്തിലേർപ്പെടുകയും വീട്ടുകാർ വിവാഹത്തിനു സമ്മതിക്കാത്തതിനെ തുടർന്നു മറ്റൊരാളെ വിവാഹം ചെയ്യുകയുമായിരുന്നു.
ശാരീരിക ബന്ധത്തിനു യുവതിയുടെ അനുമതിയുണ്ടെന്നു വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാട്ടി. അനുമതി നേടിയതു വ്യാജ വാഗ്ദാനം നൽകിയോ വസ്തുതകൾ മറച്ചു വച്ചോ ആണെന്നു പ്രോസിക്യൂഷനു തെളിയിക്കാനായില്ല. ലൈംഗികതയുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അധികാരം സംരക്ഷിക്കണം എന്നാണു നിയമം ലക്ഷ്യമിടുന്നത്. ശാരീരിക ബന്ധത്തിനു മുൻപു പ്രതി തനിക്ക് അറിവുള്ള കാര്യങ്ങൾ മറച്ചുവയ്ക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്താൽ സ്ത്രീയുടെ തീരുമാനത്തെ സ്വാധീനിക്കും. സാഹചര്യങ്ങൾ കൂടി വിലയിരുത്തി കേസിൽ തീരുമാനമെടുക്കണമെന്നു കോടതി പറഞ്ഞു.

പ്രതി മറ്റൊരാളെ വിവാഹം ചെയ്യുന്നതിനു തൊട്ടുമുൻപാണു കേസിന് ആധാരമായ സംഭവം നടന്നത്. പ്രതിയും യുവതിയും 10 വർഷത്തിലേറെ പ്രണയത്തിൽ ആയിരുന്നുവെന്നും സ്ത്രീധനം ഇല്ലാതെ വിവാഹം നടത്താൻ പ്രതിയുടെ മാതാപിതാക്കൾക്കു സമ്മതമായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. യുവതിയെ വിവാഹം ചെയ്യണമെന്നു പ്രതിക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നു. എന്നാൽ വീട്ടുകാരുടെ എതിർപ്പു മൂലം വാഗ്ദാനം പാലിക്കാനായില്ലെന്നും വ്യക്തമാണ്. ഇവിടെ വാഗ്ദാനം ലംഘിച്ചു എന്നു പറയാം; പക്ഷേ വിവാഹം കഴിക്കുമെന്നു വ്യാജ വാഗ്ദാനം നൽകിയെന്നു കരുതാനാവില്ല. വസ്തുതകൾ മറച്ചു വച്ചു യുവതിയുടെ അനുമതി നേടിയെന്നും കരുതാനാവില്ല. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പ്രതിയെ വിട്ടയയ്ക്കുന്നതെന്നു കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മാട്രിമോണിയൽ വഴി സ്ത്രീകളിൽ നിന്ന് കോടികൾ തട്ടിയ അച്ഛനും മകനും അറസ്റ്റിൽ; ആഡംബര ബി.എം.ഡബ്ല്യു കാർ പോലീസ് പിടിച്ചെടുത്തു

ലഖ്നൗ: മാട്രിമോണിയൽ സൈറ്റുകളും പത്രപ്പരസ്യങ്ങളും വഴി വിവാഹവാഗ്ദാനം നൽകി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരുപത്തഞ്ചിലധികം സ്ത്രീകളിൽ നിന്നായി കോടികൾ തട്ടിയെടുത്ത അന്തർസംസ്ഥാന തട്ടിപ്പുകാരനെ പോലീസ് സാഹസികമായി പിടികൂടി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഒളിവിൽ...

ഷൂ ഇടുന്നതിനിടെ യുവതിയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24കാരി ആശുപത്രിയില്‍

കോഴിക്കോട്: വീടിനുള്ളിൽ വെച്ച് പുറത്തുപോകാനായി ഷൂ ധരിക്കുന്നതിനിടെ ഇരുപത്തിനാലുകാരിയായ യുവതിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിനിയായ അനഘയ്ക്കാണ് (24) സ്വന്തം വീടിനുള്ളിൽ വെച്ച് ഈ ദാരുണമായ അനുഭവം ഉണ്ടായത്. കടിയേറ്റ...

‘പുരുഷ മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം താരതമ്യം ചെയ്യാറുണ്ട്‌’ വനിതാ ഡോക്ടറെ അവധിയിൽവിട്ട്‌ ആശുപത്രി

മുംബൈ: സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച വനിതാ ഡോക്ടർക്കെതിരെ അച്ചടക്ക നടപടിയുമായി ആശുപത്രി അധികൃതർ. മുംബൈയിലെ കെഇഎം ഹോസ്പിറ്റലും മെഡിക്കൽ കോളേജ് അധികൃതരും എംബിബിഎസ് വിദ്യാർഥിനിയായ സെജൽ പവാറിനെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും...

പമ്പുകളിൽ നിന്ന് പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രം, വൻകിട ഉപയോക്താക്കൾക്ക് കടുത്ത നിയന്ത്രണം

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പൂഴ്ത്തിവെപ്പും അനധികൃത കരിഞ്ചന്ത വിൽപ്പനയും കർശനമായി തടയുന്നതിനായി പെട്രോൾ പമ്പുകളിലെ ഇന്ധന വിൽപ്പനയിൽ വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കി. പുതിയ നിയമപ്രകാരം പെട്രോൾ പമ്പുകളിൽ നിന്നും ഒരു...

വ്യോമസേന വിമാനദുരന്തം; അഞ്ച് സൈനികർ മരിച്ചു, അപകടം ആസമിൽ

ന്യൂഡൽഹി: ആസാമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു....

Popular this week