27.4 C
Kottayam
Thursday, June 4, 2026

58 വര്‍ഷം മുന്‍പ് ബലാത്സംഗം ചെയ്ത കേസ്; 92-കാരന് ഇപ്പോള്‍ ശിക്ഷ

Must read

ലണ്ടന്‍: കൃത്യം 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 75 കാരിയായ വിധവയെ ബലാത്സംഗം ചെയ്ത് കൊന്ന 98 കാരനായ പെന്‍ഷന്‍കാരന്‍- ജയിലില്‍ വെച്ചു മരിക്കാനായിരിക്കും വിധി. പരിഹരിക്കപ്പെടാതെ കിടക്കുന്ന യു കെയിലെ കേസുകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതെന്ന് കരുതപ്പെടുന്ന ഈ കേസില്‍ ലൂസിയ ഡ്യൂണ്‍ എന്ന വിധവയെ ബലാത്സംഗം ചെയ്ത് കൊന്ന റൈലാന്‍ഡ് ഹെഡ്‌ലിക്ക് ഇപ്പോള്‍ കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. 1967 ജൂണില്‍ രണ്ട് മക്കളുടെ അമ്മ കൂടിയായ ലൂസിയയുടെ ബ്രിസ്റ്റോളിലെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയായിരുന്നു അന്ന് 34 വയസ്സുണ്ടായിരുന്ന ഹെഡ്‌ലി അതിക്രമം കാണിച്ചത്.

ബ്രിസ്റ്റോളിലെ കിഴക്കന്‍ മേഖലയിലുള്ള ബ്രിട്ടാനിയ റോഡിലെ വസതിയില്‍ ലൂസിയയുടെ മൃതദേഹം അയല്‍വാസികളായിരുന്നു കണ്ടെത്തിയത്. അതിനു മുന്‍പായി ഒരു സ്ത്രീയുടെ നിലവിളി ശബ്ദം കേട്ടതായും അയല്‍ക്കാര്‍ പറയുന്നു. വീടിന്റെ മുന്‍ഭാഗത്തെ മുറി തന്നെ കിടപ്പുമുറിയായി ഉപയോഗിച്ചിരുന്ന അവരെ ആ മുറിക്കുള്ളില്‍ തന്നെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും അവിടെ ഉണ്ടായിരുന്നു. ഏവണ്‍ ആന്‍ഡ് സോമര്‍സെറ്റ് ഡിറ്റക്ടീവുകള്‍ മുറിയില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ ഡി എന്‍ എ പരിശോധനക്ക് അയച്ചതോടെയാണ് കേസിലേക്ക് കൂടുതല്‍ വെളിച്ചം വീശിയത്.

- Advertisement -

- Advertisement -

അതില്‍ നിന്നും ലഭിച്ച ഡി എന്‍ എ ഹെഡ്‌ലിയുടെ ഡി എന്‍ എയുമായി പൊരുത്തപ്പെട്ടതോടെയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. നേരത്തെ വേറെ രണ്ട് പ്രായമായ സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.

- Advertisement -

ബലാത്സംഗ കുറ്റവും കൊലപാതകവും ഇപ്സ്വിച്ചില്‍ താമസിക്കുന്ന ഹെഡ്‌ലി നിഷേധിച്ചെങ്കിലും, ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബ്രിസ്റ്റള്‍ ക്രൗണ്‍ കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ജീവപര്യന്തം തടവാണ് ഇയാള്‍ക്ക് വിധിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week