25.6 C
Kottayam
Thursday, June 4, 2026

ഡല്‍ഹി മുഖ്യമന്ത്രി കേരളത്തെ അപമാനിച്ചു; രേഖ ഗുപ്ത പരാമര്‍ശം പിന്‍വലിക്കണം; ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

Must read

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി കേരളത്തെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള സ്റ്റോറി എന്താണെന്നു എല്ലാവര്‍ക്കും അറിയാം. പരാമര്‍ശം രേഖ ഗുപ്ത പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സത്യം പറയാന്‍ ഭയക്കുന്ന കാലമാണെന്നും കേരള സ്റ്റോറി ധീരമായ തുറന്നു പറച്ചിലാണെന്നുമുള്ള ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പരാമര്‍ശത്തിനെതിരെയാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഈ നിലയില്‍ അവര്‍ പറഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ലെന്നായിരുന്നു ബിജെപി എംപി സുധാന്‍ഷു ത്രിവേദിയുടെ പരാമര്‍ശത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. സുധാന്‍ഷു ത്രിവേദി എന്തൊക്കെയോ വിളിച്ച് പറഞ്ഞിരിക്കുന്നു. വളരെ തെറ്റായ പ്രചാരണമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ദി കേരള സ്റ്റോറി എന്ന വിവാദചിത്രത്തില്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങള്‍ ഗൗരവതരമായി കാണണമെന്നാണ് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞത്. കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഇതിനെ കുറിച്ച് എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ലെന്നും പെണ്‍മക്കളെ രക്ഷിക്കണമെങ്കില്‍ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ മാതാപിതാക്കള്‍ തയാറാകണമെന്നും രേഖ ഗുപ്ത പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ദി അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേരളത്തിലെ സ്ത്രീകളെ മതപരിവര്‍ത്തനം ചെയ്ത് നാടുകടത്തുന്നതിന്റെ തുറന്നുപറച്ചിലാണ് സുദീപ്‌തോ സെനിന്റെ കേരള സ്റ്റോറി. ഈ ചിത്രം എന്നെ വല്ലാതെ അസ്വസ്ഥയാക്കി. പെണ്‍കുട്ടികള്‍ക്കായി കൂടുതല്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കണം. മതത്തെയും സംസ്‌കാരത്തെയും കുറിച്ച് കുട്ടികളെ ബോധവത്കരിക്കേണ്ടതുണ്ട്. എന്നാല്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഇതിനെതിരെ ഒരക്ഷരം സംസാരിക്കുന്നില്ലെന്നും രേഖ ഗുപ്ത പറഞ്ഞു. മുഖ്യമന്ത്രി, ബിജെപി എം പി സുധാന്‍ഷു ത്രിവേദി, നിര്‍മാതാവും സംവിധായകനുമായ വിപുല്‍ അമൃത് ലാല്‍ ഷാ എന്നിവര്‍ ചേര്‍ന്നാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

Popular this week