പീഡനക്കേസ് പ്രതിയുടെ മാതാപിതാക്കള്‍ പരാതിക്കാരിയായ യുവതിയെ തീകൊളുത്തി കൊന്നു

ലക്‌നോ: പീഡനക്കേസ് പ്രതിയുടെ മാതാപിതാക്കള്‍ പരാതിക്കാരിയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. ഝാന്‍സി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് 30കാരിയായ യുവതി മരിച്ചത്.

മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ കോപാകുലരായ മാതാപിതാക്കള്‍ യുവതിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

സംഭവത്തില്‍ പ്രതിയുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ പിതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News