24.3 C
Kottayam
Tuesday, November 26, 2024

എക്‌സറേ എടുക്കുന്നതിനിടെ യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു പീഡന ശ്രമം: എക്സ്‌റേ ക്ലിനിക് ഉടമ അറസ്റ്റില്‍

Must read

കോട്ടയം: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എക്‌സ്‌റേ ക്ലിനിക് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കാനിങ് പരിശോധനക്കെത്തിയ യുവതിയെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കോട്ടയം കല്ലറയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കേസില്‍ കളമ്പുകാട് വരിക്കമാന്‍ തൊട്ടിയില്‍ സ്റ്റീഫനാണ്(57) പോലീസ് പിടിയിലായത്.

കടുത്തുരുത്തി കല്ലറയില്‍ സ്വകാര്യ എക്‌സ്‌റേ ക്ലിനിക് നടത്തുകയായിരുന്ന സ്റ്റീഫന്‍ എക്‌സ്‌റേ എടുക്കാന്‍ വന്നപ്പോള്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പരാതി. സ്‌കാനിങ്ങിന് എത്തിയ 30 വയസ്സുള്ള യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യുവതിയുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കാന്‍ തുടങ്ങിയതോടെ ബഹളംവെച്ച് പുറത്തേക്കിറങ്ങി ഓടുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. തുടര്‍ന്ന് ബഹളം കേട്ടെത്തിയ സമീപവാസികള്‍ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു പ്രതിയെ പിടികൂടിയത്.

അതേസമയം, സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ ഇതുവരേയ്ക്കും പോലീസിനോ അധികാരികള്‍ക്കോ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സ്ത്രീ ശാക്തീകരണമാണ് സര്‍ക്കാരിന്റേതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week