തളിപ്പറമ്പില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ചു; ഇളയച്ഛനെതിരെ പോക്‌സോ കേസ്

കണ്ണൂര്‍: തളിപ്പറമ്പില്‍ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇളയച്ഛനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഭര്‍തൃ സഹോദരനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് ഭര്‍തൃ സഹോദരന്‍ ആറ് വയസുകാരിയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.

രണ്ട് മാസം മുന്‍പാണ് ആദ്യം പീഡനത്തിന് ഇരയാക്കിയതെന്നാണ് കുട്ടിയുടെ മൊഴി. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയില്‍ നിന്ന് ചോദിച്ചറിഞ്ഞ കാര്യങ്ങള്‍ വച്ച് മാതാവ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

പീഡനം നടന്നത് മഞ്ചേശ്വരത്തായതിനാല്‍ കേസ് മഞ്ചേശ്വരം പോലീസിന് കൈമാറി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളിലേക്ക് നീങ്ങാനാണ് മഞ്ചേശ്വരം പൊലീസിന്റെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News