CrimeNationalNews

700 പൊലീസുകാർ ഒന്നിച്ചു,ബലാത്സംഗകേസ്​ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ്​ ചെയ്​തു

ജയ്​പൂര്‍:700 പൊലീസുകാരുടെ സഹായത്തോടെ ബലാത്സംഗകേസ്​ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ്​ ചെയ്​ത്​ അന്വേഷണസംഘം.നാല്​ വയസുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ പ്രതിയാണ്​​ പിടിയിലായത്​. ജയ്​പൂര്‍ റൂറല്‍ ​ പൊലീസ് സുപ്രണ്ട്​ ശങ്കര്‍ ദത്ത്​ ശര്‍മ്മയാണ്​ അന്വേഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്​ വിട്ടത്​.

തുടക്കത്തില്‍ കേസിനെ സംബന്ധിച്ച്‌​ കാര്യമായ തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന്​ ശങ്കര്‍ ദത്ത്​ ശര്‍മ്മ പറഞ്ഞു. കേസിലെ പ്രതിയായ സുരേഷ്​ കുമാര്‍ മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാത്തത്​ ​അന്വേഷണം പ്രതിസന്ധിയിലാക്കി. വീട്ടിലേക്ക്​ പോകുന്ന വഴിയില്‍ നിന്നാണ്​ സുരേഷ്​ കുമാര്‍ നാല്​ വയസുകാരിയെ തട്ടിക്കൊണ്ടുപോയത്​.
പിന്നീട്​ ഏഴു​ കിലോ മീറ്റര്‍ അകലെയുള്ള കുളത്തിന്​ സമീപത്തെത്തിച്ച്‌​ ബലാത്സംഗം ചെയ്​തതിന്​ ശേഷം കൊലപ്പെടുത്തി.

കൊലപാതകത്തില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയതോടെ ​െപാലീസ്​ കടുത്ത സമ്മര്‍ദത്തിലായി. എന്നാല്‍ അന്വേഷണത്തിനായി 700ഓളം പൊലീസുകാര്‍ ഒന്നിച്ചതോടെ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പിടികൂടാന്‍ സാധിച്ചു. പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നു സ്ഥലം നിരന്തരമായി മാറ്റിയിരുന്നു. വിവിധ സ്ഥലങ്ങളിലെ നാട്ടുകാരുടെ സഹായത്തോടെ വാട്​സാപ്പ്​ ഗ്രൂപ്പുകളുണ്ടാക്കിയായിരുന്നു പ്രതിക്കായി തെരച്ചില്‍ നടത്തിയതെന്നും പിടികൂടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker