33.4 C
Kottayam
Friday, May 3, 2024

ഭിന്നശേഷിക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതി മറ്റൊരു യുവതിക്കൊപ്പം താമസിക്കുന്നതിനിടെ പിടിയില്‍

Must read

കൊച്ചി: ഭിന്നശേഷിക്കാരിയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം മുങ്ങി മറ്റൊരു യുവതിയ്ക്കൊപ്പം താമസമാക്കിയ പ്രതി പിടിയില്‍. കളമശേരി വട്ടേക്കുന്നം പട്ടാളം നാസര്‍ റോഡില്‍ സിദ്ദിഖ് (47) ആണ് പിടിയിലായത്. ഒളിവില്‍ പോയ പ്രതിയെ വ്യാഴാഴ്ച രാത്രി ആലപ്പുഴയില്‍ നിന്നാണ് പിടികൂടിയത്.

ഭിന്നശേഷിക്കാരിയായ സ്ത്രീയെ പീഡിപ്പിച്ചതായി പോലീസില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്. വിവാഹിതനായ പ്രതി ആലപ്പുഴയില്‍ മറ്റൊരു സ്ത്രീയോടൊപ്പം ഒളിച്ചു താമസിക്കുന്നതിനിടെ കളമശേരി പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week