ബോളിവുഡ് താരം റണ്‍വീര്‍ സിങിന് ഭീഷണി; ആവശ്യപ്പെട്ടത് കോടികള്‍; ലോറന്‍സ് ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സംശയം

ബോളിവുഡ് താരം റണ്‍വീര്‍ സിങിന് ഭീഷണി; കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടു;  ലോറന്‍സ് ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സംശയം; നടന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു

മുംബൈ: ബോളിവുഡ് താരം രണ്‍വീര്‍ സിങിന് ഭീഷണി. വാട്സാപ്പ് സന്ദേശം വഴിയാണ് നടന് ഭീഷണി എത്തിയത്. കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം. താരം മുംബൈ പൊലീസില്‍ വിവരമറിയിച്ചതോടെ വസതിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ലോറന്‍സ് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വോയ്സ് നോട്ട് അയച്ച ആളെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും താമസിക്കുന്ന ഹൗസിംഗ് സൊസൈറ്റിയില്‍ സുരക്ഷ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇതില്‍ വ്യക്തത തേടി ഹൗസിങ് സൊസൈറ്റി മാനേജ്മെന്റ് പൊലീസിനെ സമീപിച്ചു. ആയുധധാരികളായ നിരവധി ഗാര്‍ഡുകള്‍ പൊതു ഇടങ്ങളിലൂടെ സഞ്ചരിക്കുന്നതിനാല്‍ നിരവധി താമസക്കാര്‍ക്ക് അസൗകര്യം നേരിടുന്നുണ്ടെന്ന് മാനേജ്‌മെന്റ് പറഞ്ഞു.

ചലച്ചിത്ര നിര്‍മ്മാതാവ് രോഹിത് ഷെട്ടിയുടെ വസതിക്ക് പുറത്ത് അടുത്തിടെയുണ്ടായ വെടിവയ്പ്പിന് പിന്നാലെ ഇത്തരം നിരവധി ഭീഷണികള്‍ ഉയരുന്നുണ്ട്.

Bollywood actor Ranveer Singh has reportedly received a death threat via a WhatsApp message, demanding a ransom of several crores. Following the threat, the actor immediately alerted the Mumbai Police, who have since beefed up security at his residence. Preliminary reports suggest a potential link to the notorious Lawrence Bishnoi gang, which has previously targeted high-profile celebrities. The police have initiated a high-level investigation to trace the source of the message and ensure the actor’s safety.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News