24.6 C
Kottayam
Friday, June 5, 2026

പിന്നാലെ നടക്കാൻ സമയമില്ല! എല്ലാം കാലം തെളിയിക്കും.. കുടുങ്ങുമെന്നായപ്പോൾ രഞ്ജുവിന്റെ പതിനെട്ടാം അടവ്; ഒടുവിൽ ദേ കിടക്കുന്നു

Must read

കൊച്ചിയിൽ കഴിഞ്ഞ ദിവസം ട്രാൻസ്ജെൻഡർ സജ്നയുടേതെന്ന പേരിൽ ചില ഓഡിയോ ക്ലിപ്പിങ്ങുകൾ പ്രചരിച്ചിരുന്നു.സജന ഷാജിയുടെ ബിരിയാണി കച്ചവടവും തുടർന്നുണ്ടായ ഓഡിയോ ക്ലിപ്പ് വിവാദത്തിലും ട്രാൻസ് കമ്മ്യൂണിറ്റികൾ തമ്മിൽ ചേരി തിരിഞ്ഞ് വാക്പോര് തുടങ്ങി കഴിഞ്ഞു. ഈ സംഭവത്തോട് കൂടി ട്രാൻസ് കമ്മ്യണിയിൽ ഉള്ള ഉൾപോര് മറനീക്കി പുറത്തുവരുകയാണ്. സെലിബ്രേറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രജ്ഞിമാരാണ് ഈ ഓഡിയോ ക്ലിപ്പ് ഓൺലൈൻ മാധ്യമങ്ങൾ അയച്ചു കൊടുത്തതെന്ന് പറയാതെ പറഞജ് ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് സീമയും എത്തിയിരുന്നു. സെലിബ്രിറ്റി മേക്ക് അപ്പ് ആർടിസ്റ്റ്, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാർക്കെതിരെ ഒരു കൂട്ടം ട്രാൻസ്ജെൻഡുകൾ വാട്സാപ്പ് കൂട്ടായ്മ വഴി വലിയ ചർച്ചകളാണ് നടത്തുന്നത്.

സജന ഷാജിയുടെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ള കാര്യങ്ങൾ വിശദീകരിക്കുകയാണ് രഞ്ജുവിന്റെ തന്റെ യുട്യൂബ് ചാനൽവഴി. എനിക്കും ചിലത് പറയാനുണ്ട് എന്ന പേരിലാണ് രഞ്ജു ചില കാര്യങ്ങൾ വിശദീകരിക്കുന്നത്. സജ‍ന ഷാജിയുടെ ഓഡിയോ പുറത്തുവിട്ടത് താൻ ആണെന്ന തരത്തിൽ വലിയ പ്രചരണം ട്രാൻസ്കമ്മ്യൂണിറ്റികൾക്കിടയിൽ നടക്കുന്നുണ്ടെന്ന് രജ്ഞു തുറന്നു പറയുന്നു. ചില ഓൺലൈൻ മാധ്യമങ്ങൾക്ക് താനാണ് ഓഡിയോ ചോർത്തി നൽകിയതെന്നും ചിലർ വ്യാജ പ്രചരണം നടത്തുന്നുണ്ട്. എറണാകുളത്തുള്ള ഒരു ആക്റ്റിവിസ്റ്റും ട്രാൻസ്കമ്മൂണിറ്റിയിലുമുള്ള ഒരു ലേഡിയാണ് താൻ കമ്മ്യൂണിറ്റിയെ അവഹേളിക്കുന്നുവെന്ന തരത്തിൽ പ്രചരണം നടത്തുന്നത്. താൻ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് തന്നെ നീക്കം ചെയ്താണ് തനിക്കെതിരെ പടയൊരുക്കം നടത്തുന്നതെന്നും രഞ്ജു പറയുന്നു. ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടത് ആരാണെന്ന് കാലം തെളിയിക്കുമെന്നും തനിക്ക് ഇതിന് പിറകെ നടക്കാൻ സമയമില്ലെന്നും രഞ്ജു പറയുന്നു. സജന ഷാജിയുമായി ബന്ധപ്പെട്ട് ജയസൂര്യ തന്നെ വിളിച്ചിരുന്നുവെന്നും ഇനി താൻ സജനയുടെ വിഷയത്തിൽ ഇടപെടില്ലെന്ന് ജയസൂര്യയോട് പറഞ്ഞിരുന്നുവെന്നും രഞ്ജു വ്യക്തമാക്കുന്നു. വീഡിയോയുടെ അവസാനം നടൻ ജയസൂര്യയുമായി രഞ്ജു രഞ്ജിമാർസംസാരിച്ചതിന്റെ ഫോൺ സംഭാഷണവും ചേർത്തിട്ടുണ്ട്.

താൻ സെലിബ്രറ്റി കൊച്ചമ്മയാണെന്നും കൊച്ചയ്ക്ക് മേക്കപ്പ് ചെയ്ത് സുന്ദരിയായിട്ട് നടക്കാൻ മാത്രമേ അറിയൂവെന്നും ട്രാൻസ് കമ്മ്യൂണിറ്റിക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നാണ് ചിലർ പറയുന്നതെന്നും രഞ്ജു പറയുന്നു. എന്നാൽ താൻ ആർക്കുവേണ്ടി എന്ത് ചെയ്യുന്നുവെന്ന്ത് തന്റെ സ്വകാര്യമാണെന്നും താൻ ആർക്കൊക്കെ ചിലവിന് നൽകുന്നു, ആരെ പഠിപ്പിക്കുന്നു, ആരെയൊക്കെ സംരക്ഷിക്കുന്നു, വീട് വാടക കൊടുക്കുന്നു തുടങ്ങിയ കാര്യങ്ങൾ എന്റെ സ്വകര്യമാണ്. അതിൽ ആരും കൈകടത്തേണ്ടെന്നും രഞ്ജു ആഞ്ഞടിക്കുന്നു. തനിക്കെതിരെ കരുക്കൾ നീക്കുന്നവർ അതിനുള്ള യോഗ്യത ഉണ്ടോ എന്ന് സ്വയം ആത്മപരിശോധന നടത്തണം. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ഞാൻ നിന്നു തരാം. സജയ ഷാജി ബിരിയാണി വെക്കുകയോ, വീട് വാങ്ങുകയോ എന്ത് വേണമെങ്കിലും ചെയ്യട്ടെ. ഇപ്പോൾ ഉയരുന്ന വന്ന വിവാദങ്ങൾക്ക് പിന്നിൽആരാണെന്ന് കാലം തെളിയിക്കും എന്ന് പറഞ്ഞാണ് രഞ്ജു വീഡിയോ അവസാനിപ്പിക്കുന്നത്.

കൊച്ചിയിൽ ട്രാൻസ്ജെൻഡർ സജ്ന നടത്തിയ ബിരിയാണി കച്ചവടം മറ്റ് കച്ചവടക്കാർ തടഞ്ഞത് സമൂഹ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായിരുന്നു. വഴിയോര കച്ചവടത്തിലെ തർക്കവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ആക്രമണം നടന്നിരുന്നു. ചിലർ തന്നെയും സുഹൃത്തുക്കളെയും അപമാനിക്കുകയും, ഉപജീവനമാർഗമായ ബിരിയാണി വില്പന തടസപ്പെടുത്തുകയും ചെയ്തതിൽ മനംനൊന്ത് ദിവസങ്ങൾക്ക് മുമ്പ് സജ്ന ഫേസ്ബുക്കിൽ ലൈവിൽ വന്നിരുന്നു. തുടർന്ന് നടൻ ജയസൂര്യ ഉൾപ്പെടെ നിരവധിയാളുകൾ സജ്നയ്ക്ക് സഹായ വാഗ്ദ്ധാനങ്ങളുമായി രംഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week