26.1 C
Kottayam
Thursday, November 28, 2024

രഞ്ജിത്തിന്റെ മുഖത്തടിച്ചു,ലൊക്കേഷൻ കണ്ടുപിടിച്ചപ്പോൾ മലയാളികളെ പുറത്താക്കാൻ നോക്കുന്നു: മനാഫ്

Must read

ബെംഗളൂരു: കേരളത്തിൽ നിന്ന് രക്ഷാപ്രവർത്തിന് പോയ രഞ്ജിത്ത് ഇസ്രായേലിനെ കർണാടക പോലീസ് മർദ്ദിച്ചെന്ന് അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. സ്ഥിരമായി അടികിട്ടിക്കൊണ്ടിരിക്കുകയാണെന്നും മനാഫ് പറഞ്ഞു. അവിടെ മൊത്തം രക്ഷാപ്രവർത്തനം നടത്തുന്നത് മലയാളികളാണെന്നും ലൊക്കേഷൻ ട്രെസ് ചെയ്തതെന്ന് കണ്ടപ്പോൾ പുറത്താക്കാൻ നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അരമണിക്കൂർ കൊണ്ട് ജില്ലാ കളക്ടറുടെ അടുത്ത് പോയി ഈ ആളുകളുടെ മൊത്തം ലിസ്റ്റ് കൊടുത്ത് പെർമിഷൻ വാങ്ങണമെന്നാണ് പറയുന്നതെന്നാണ് മനാഫ് പറയുന്നത്. മിലിട്ടിറക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് പെർമിഷൻ വാങ്ങാൻ പറയുന്നതെന്നും എന്നാൽ മിലട്ടറി അങ്ങനൊരു പരാതി പറഞ്ഞിട്ടില്ലെന്നും മനാഫ് പറയുന്നു. ‘രഞ്ജിത്തിനെ പിടിച്ചുതള്ളി മുഖത്ത് അടികിട്ടി എന്നാണ് പറയുന്നത്, രക്ഷാപ്രവർത്തകരെ എല്ലാവരെയു പുറത്താക്കിയിരിക്കുകയാണ്. കേരളത്തിൽ നിന്ന് 100 – 150 ആൾക്കാറുണ്ടെന്നും മനാഫ് പറയുന്നത്.

രണ്ട് സിഗ്നൽ ലഭിച്ചെങ്കിലും ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മനാഫ് പറയുന്നു. വാഹനങ്ങൾ കുറവാണെന്നും മനാഫ് പറഞ്ഞു. അതേ സമയം, അർജുനും ലോറിയും കരയിലെ മൺ‌കൂനയ്ക്ക് അടിയിലില്ലെന്നാണ് സൈന്യം പറയുന്നത്. ഇടിഞ്ഞുവീണ മണ്ണിനാെപ്പം ലോറി ​ഗം​ഗാവാലി നദിയിലേക്ക് പതിച്ചേക്കാം എന്ന സംശയത്തിലാണ് സൈന്യം. ഇതോടൊപ്പം നദിക്കരയിൽ നിന്ന് ഒരു സി​ഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചതായാണ് റിപ്പോർ്ട്ട്. നദിക്കരയിലെ സി​ഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്ത് പരിശോധിക്കുകയാണ് ഒരു സംഘം. . ഇതിനൊപ്പം നദിയിലും പരിശോധന നടക്കുന്നുണ്ട്.

ഇന്നലെ 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും കർണാടക സ്ഥിരീകരിച്ചിരുന്നു. എന്നാൽ സൈന്യമെത്തിയതോടെ പ്രതീക്ഷ കൂടി. പക്ഷേ പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ച് കൊണ്ട് ലോറി കരയിലില്ലെന്ന് സൈന്യം സ്ഥിരീകരിക്കുകയായിരുന്നു. ഇടിഞ്ഞു വീണ മണ്ണിനൊപ്പം ലോറി ഗം​ഗം​ഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം. ഇതോടൊപ്പം നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്താണ് പരിശോധിക്കുകയാണ് ഒരു സംഘം. ഇതിനൊപ്പം നദിയിലും പരിശോധന നടക്കുന്നുണ്ട്.  

ഏഴാം ദിവസമാണ് അർജുനായുളള തെരച്ചിൽ തുടരുന്നത്. അര്‍ജുന്‍റെ ലോറി റോഡരികിൽ നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങൾ റോഡിലെ മൺകൂനയിൽ പരിശോധന നടത്തിയത്. നിലവിൽ റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തുന്നുണ്ട്. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്നല്‍ കണ്ടെത്താന്‍ ഈ റഡാറിന് ശേഷിയുണ്ട്. എന്നാൽ നദിയിൽ വലിയ അളവിൽ മൺകൂനയുളളത് തിരിച്ചടിയാണ്. 

സ്കൂബ ഡൈവേഴേ്സ് സംഘമാണ് മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള ഗം​ഗം​ഗാവലി പുഴയില്‍ തെരച്ചില്‍ നടത്തുന്നത്. പുഴയിൽ മൺകൂനയുള്ള സ്ഥലത്താണ് പരിശോധന. അര്‍ജുന്‍റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യത സൈന്യം തള്ളിക്കളയുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഫസീലയുടെ മരണം കൊലപാതകം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന തിരുവില്വാമല സ്വദേശി സനൂഫിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ക്കായി...

ടർക്കിഷ് തർക്കം സിനിമ തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു; കാരണമിതാണ്‌

കൊച്ചി: സണ്ണി വെയിൻ, ലുക് മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  നവാഗതനായ നവാസ് സുലൈമാൻ സംവിധാനം ചെയ്ത ടർക്കിഷ് തർക്കം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുന്നതായി  നിർമാതാക്കളായ ബിഗ് പിക് ചേർസ്. കൊച്ചിയിൽ...

പാകിസ്ഥാനി ഇൻഫ്ലുവൻസർ കൻവാൾ അഫ്താബിന്റെ സ്വകാര്യ വീഡിയോ ചോർന്നു, തുടർച്ചയായ നാലാമത്തെ സംഭവം

ലാഹോർ: പാകിസ്ഥാനിലെ മറ്റൊരു ടിക് ടോക്കർ കൻവാൾ അഫ്താബിന്റെ സ്വകാര്യ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. നേരത്തെ, മതിര ഖാൻ, മിനാഹിൽ മാലിക് , ഇംഷ റഹ്മാൻ എന്നിവരുടെ വീഡിയോകളും ചോർന്നിരുന്നു. പിന്നാലെയാണ് കൻവാളിന്റെ...

മലബാർ ഗോള്‍ഡില്‍ മോഷണം: പ്രതി പിടിയില്‍;കാരണം വിചിത്രം

കോഴിക്കോട് മലബാർ ഗോൾഡ്സ് ആന്റ് ഡയമണ്ട്സിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ .മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ (28) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ പെരിന്തൽമണ്ണയിൽ വെച്ചാണ് പ്രതി...

ജനക്കൂട്ടത്തിന് മുന്നില്‍ ‘ബ്രാ’ ധരിച്ച് റീല്‍ ഷൂട്ട്, തല്ലിയോടിച്ച് നാട്ടുകാർ; വീഡിയോ വൈറല്‍

ന്യൂ ഡൽഹി:സമൂഹ മാധ്യമങ്ങളില്‍ താരമാകുക എന്നാണ് ഇന്നത്തെ തലമുറയുടെ ലക്ഷ്യം. അതിനായി എന്തും ചൊയ്യാന്‍ മടിക്കാണിക്കാത്തവരാണ് പലരും. പക്ഷേ, ഇത്തരം പ്രവര്‍ത്തികള്‍ പലപ്പോഴും പൊതുസമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുന്നു. ഹരിയാനയിലെ തിരക്കേറിയ ഒരു തെരുവില്‍...

Popular this week