വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഒന്നിക്കുന്നു; ആലിയ ഭട്ട് -റണ്‍ബീര്‍ കപൂര്‍ വിവാഹം ഇന്ന്

മുംബൈ: ബോളിവുഡ് ലോകം കാത്തിരുന്ന ആ താരവിവാഹം ഇന്ന്. ബോളിവുഡ് താരം ആലിയ ഭട്ടും നടന്‍ റണ്‍ബീര്‍ കപൂറും ഇന്ന് വിവാഹിതരാകും. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാകും ചടങ്ങുകള്‍ ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെയായിരുന്നു മെഹന്ദി ചടങ്ങുകള്‍. ഇതിനായി ബോളിവുഡ് താരങ്ങളും, റണ്‍ബീറിന്റെ ബന്ധുക്കളും കൂടിയ കരീന, കരീഷ്മ എന്നിവരും കരണ്‍ ജോഹര്‍ ഉള്‍പ്പെടെയുള്ള മറ്റ് താരങ്ങളും ആലിയയുടെ ‘വാസ്തു’ എന്ന വീട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു.

ആലിയ റണ്‍ബീര്‍ താരജോഡികള്‍ക്ക് ആശംസയുമായി ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും രംഗത്തുവന്നു. ‘പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്ന ഞങ്ങളുടെ ഇഷയ്ക്കും ശിവയ്ക്കും എല്ലാവിത സ്നേഹവും ഭാവുകങ്ങളും നേരുന്നു- എന്ന് ടീം ബ്രഹ്‌മാസ്ത്ര’- ബിഗ് ബി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2018 ലാണ് ആലിയയും റണ്‍ബീറും പ്രണയത്തിലാകുന്നത്. ആദ്യം ഇരുവരും പ്രണയം നിഷേധിച്ചിരുന്നുവെങ്കിലും സോനം കപൂറിന്റെ വിവാഹ വേദിയില്‍ ഒരുമിച്ചെത്തിയ താരങ്ങള്‍ പ്രണയ പ്രഖ്യാപനം കൂടിയാണ് അതിലൂടെ നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News