നിര്‍മ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു

കോട്ടയം: നിര്‍മ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഓളങ്ങള്‍, യാത്ര, ഊമക്കുയില്‍, കൂടണയും കാറ്റ് എന്നീ ജനപ്രിയ സിനിമകളുടെ നിര്‍മ്മാതാവായിരുന്നു. ഏറെക്കാലമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയം ഗസ്റ്റ് ഹൗസിന് സമീപമുള്ള വസതിയിലായിരുന്നു താമസം. ശനിയാഴ്ച്ചയായിരിക്കും സംസ്‌കാരമെന്ന് അടുത്ത ബന്ധുക്കള്‍ അറിയിച്ചു.

ബാലു മഹേന്ദ്ര സംവിധാനവും തിരക്കഥയും നിര്‍വഹിച്ച് മമ്മൂട്ടി, ശോഭന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രമാണ് 1985ല്‍ പുറത്തിറങ്ങിയ യാത്ര. ജോണ്‍ പോളാണ് കഥയും സംഭാഷണവും എഴുതിയത്. അടിയന്തരാവസ്ഥക്കാലത്ത് പൊലീസും ജയില്‍ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് യാത്രയുടെ പ്രമേയം.

കുറ്റവാളിയായ ഉണ്ണികൃഷ്ണന്‍ (മമ്മൂട്ടി) ജയില്‍ മുക്തനായി പോകുംവഴി സ്‌കൂള്‍ ബസ്സിലെ തന്റെ സഹയാത്രികരോടായി പറയുന്ന സംഭവങ്ങളിലൂടെയാണ് കഥയുടെ ചുരുളഴിയുന്നത്. എറിക് സൈഗളിന്റെ കഥയില്‍ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ഓളങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News