സാരിയുടുത്ത് മുല്ലപ്പൂ ചൂടി കൂളിങ് ഗ്ലാസും ധരിച്ച് പാട്ടു പാടി രമ്യ നമ്പീശന്‍; വീഡിയോ വൈറല്‍

നടി, പിന്നണി ഗായിക, നര്‍ത്തകി എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമാണ് രമ്യ നമ്പീശന്‍. മലയാളത്തില്‍ സജീവമല്ലെങ്കിലും താരം അന്യഭാഷാ ചിത്രങ്ങളില്‍ സജീവമാണ്. സംവിധാന രംഗത്തും താരം സജീവമാണ്. ഇപ്പോള്‍ താരത്തിന്റെ ഒരു സംഗീത വീഡിയോയാണ് വൈറലാകുന്നത്. പ്രശസ്ത വീണാ വാദകന്‍ രാജേഷ് വൈദ്യയോടൊപ്പമായിരുന്നു രമ്യയുടെ പാട്ട്.

‘കാതലന്‍’ എന്ന ചിത്രത്തിനു വേണ്ടി എ.ആര്‍.റഹ്മാന്‍ ഒരുക്കിയ പാട്ടായ ‘കാതലിക്കും പെണ്ണിന്‍ കൈകള്‍’ എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ചത്. വൈരമുത്തു വരികള്‍ കുറിച്ച ഗാനം എസ്.പി.ബാലസുബ്രഹ്മണ്യവും ഉദിത് നാരായണനും പല്ലവിയും ചേര്‍ന്നാണ് ആലപിച്ചത്. ഇപ്പോഴും നിരവധി ആരാധകരുള്ള ഈ പാട്ട് രമ്യയും അതിമനോഹരമായാണ് പാടിയത്. രാജേഷ് വൈദ്യയുടെ വീണാലാപനവും ഗംഭീരമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരുടേയും കോംബോയ്ക്ക് മികച്ച പ്രതികരണമാണ് ആരാധകര്‍ നല്‍കിയത്.

സാരി ഞൊറിഞ്ഞുടുത്ത് മുല്ലപ്പൂ ചൂടി കൂളിങ് ഗ്ലാസും ധരിച്ചാണ് രമ്യ നമ്പീശന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പാട്ടില്‍ ഇടയ്ക്കു താരം ചുവടുവെയ്ക്കുന്നുമുണ്ട്. രമ്യയുടെ ലുക്കിനെ കുറിച്ചും ആരാധകര്‍ പ്രശംസിയ്ക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News