27.6 C
Kottayam
Friday, March 29, 2024

വ്യാപക ആക്രമണം; കൊല്ലത്ത് ഹർത്താൽ അനുകൂലി പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി

Must read

കൊല്ലം : സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപക ആക്രമണം. പലയിടത്തും നിരത്തിലിറങ്ങിയ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾക്ക് കല്ലെറിഞ്ഞു. കടകൾ അടപ്പിച്ചു. കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി.

ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ആൻറണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. പട്രോളിംഗിനിടെയാണ് യാത്രക്കാരെ സമരാനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. പൊലീസിന്റെ ബൈക്കിൽ ഹർത്താലനുകൂലി ബൈക്ക് കൊണ്ടിടിക്കുകയും കടന്നുകളയുകയുമായിരുന്നു. ആക്രമണം നടത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. 

കൊല്ലം തട്ടാമലയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറിഞ്ഞു. ചില്ല് തകർത്തു. പൊലീസ് സംരക്ഷണത്തിൽ ബസ് പ്രദേശത്ത് നിന്നും മാറ്റി.

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കല്ലേറുകൾ വ്യാപകമായ സാഹചര്യത്തിൽ സർവീസുകൾ ക്രമീകരിക്കാൻ കെഎസ്ആർടിസി. പൊലീസ് സഹായം തേടിയ ശേഷം സർവീസുകൾ നടത്തിയാൽ മതിയെന്ന് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകി. ഹർത്താലിൽ കെ എസ് ആർ ടി സി ബസുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം . ബസുകൾക്ക് നേരെ ഉണ്ടായ ആക്രമൻത്തിൽ വാഹനങ്ങളുടെ ചില്ല്  തകർന്നതിനൊപ്പം തന്നെ ബസ് ഡ്രൈവർമാർക്കും 15 വയസുളള യാത്രക്കാരിക്കും പരിക്കേറ്റിട്ടുണ്ട് . ആലുവയിൽ ഹെൽമറ്റ് വച്ച് കെ എസ് ആർ ടി സി ബസ് ഡ്രവർ ഹൈൽമറ്റ് വച്ച് ബസ് ഓടിക്കുന്ന കാഴ്ചയും കേരളം കണ്ടു.

അതേസമയം പി എസ് സി അടക്കം പരീക്ഷകൾക്ക് മാറ്റം ഇല്ലാത്തതിനാൽ പലയിടത്തും ആളുകളുടെ യാത്ര ദുരിതത്തിലായിട്ടുണ്ട് . ആക്രമണം ഉണ്ടായ ബസിലെ യാത്രക്കാരും പെരുവഴിയിലാണ് . പലയിടത്തും ബസുകൾക്ക് നേരെ കല്ലെറിഞ്ഞവരെ പിടികൂടാനായിട്ടില്ല .തിരുവനന്തപുരം ബാലരാമപുരത്ത് ബസിനു നേരെ കല്ലേറ് നടത്തിയ ഒരാളെ പൊലീസ് പിടികൂടി 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week