രമേശ് പിഷാരടിയുടെ വീട്ടിലേക്ക് പുതിയ ഒരു അതിഥി കൂടി! ബി.എം.ഡബ്ല്യൂ സ്വന്തമാക്കി താരം
മലയാളചലച്ചിത്ര സംവിധായകന്‍, നടന്‍, സ്റ്റേജ് കലാകാരന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് രമേശ് പിഷാരടി. മലയാളികളുടെ ഇഷ്ട നടന്മാരില്‍ ഒരാളുമാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ സജീവമായ തരാം തന്റെ ഫോട്ടോകളും അതിന്റെ അടിക്കുറുപ്പുകളും ഇടുന്നതില്‍ വിരുതനാണ്. കുറിപ്പോടെ പങ്കുവയ്ക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോള്‍ താരം വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. പൊരുതിയ വാഹനം സ്വന്തമാക്കിയതിന്റെ വിശേഷങ്ങളിലൂടെയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ബിഎംഡബ്ല്യുവിന്റെ 5 സീരീസ് സ്വന്തമാക്കിയിരിക്കുകയാണ് താരം. ഭാര്യക്ക് ഒപ്പം വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
പെട്രോള്‍ എഞ്ചിനിലും രണ്ട് ഡീസല്‍ എഞ്ചിനിലുമായി നാല് വേരിയന്റുകളിലാണ് ബിഎംഡബ്ല്യും 5 സീരീസിലുള്ളത്. 55.40 ലക്ഷം മുതലാണ് വാഹനത്തിന്റെ എക്സ് ഷോറും വില. 252 പി.എസ് പവറും 350 എന്‍.എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 190 പി.എസ് പവറും 400 എന്‍.എം ടോര്‍ക്കുമേകുന്ന 2.0 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 265 പി.എസ് പവറും 620 എന്‍.എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ബി.എം.ഡബ്ല്യു ഫൈവ് സീരീസ്.