തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി ഏത് പദവിയില്‍ വരുന്നതിനെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആര് നയിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. പാര്‍ട്ടി എന്ത് തീരുമാനിച്ചാലും താനത് അനുസരിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിപ്പാട് മണ്ഡലം വിട്ട് മറ്റൊരിടത്തും താന്‍ മത്സരിക്കില്ല. ഇത്തരം പ്രചരണം ബോധപൂര്‍വമാണെന്നും ഹരിപ്പാട്ടെ ജനങ്ങള്‍ക്ക് തന്നെ ഇഷ്ടമാണെന്നും തനിക്കും അങ്ങനെ തന്നെയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News