എണ്ണുന്ന ഓരോ പോസ്റ്റൽ വോട്ടും കൗണ്ടിങ് ഏജന്‍റുമാരെ കാണിക്കണം; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: എണ്ണുന്ന ഓരോ പോസ്റ്റല്‍ വോട്ടും കൗണ്ടിങ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട്
കേന്ദ്ര മുഖ്യതിരെഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രക്കും, സംസ്ഥാന മുഖ്യ തിരെഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണക്കും, സംസ്ഥാനത്തെ പോസ്റ്റല്‍ ബാലറ്റുകളുടെ ചുമതലയുള്ള അഡിഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ സഞ്ജയ് കൗളിനും ചെന്നിത്തല കത്ത് നല്‍കി.

പോസ്റ്റല്‍ ബാലറ്റുകളിലെ മാര്‍ക്കിങ് കൗണ്ടിങ് ഏജന്റുമാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം. ഓരോ ബൂത്തുകളിലെയും മൊത്തം ഫലങ്ങള്‍ കൗണ്ടിങ് ഏജന്റുമാരെ കാണിച്ചു ബോധ്യപ്പെടുത്തണമെന്നും ചെന്നിത്തല പറഞ്ഞു. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും കൗണ്ടിങ് ഏജന്റുമാരെ വിശ്വാസത്തിലെടുത്തു മാത്രമേ മുന്നോട്ട് പോകാവൂ എന്നും അന്തിമ ഫല പ്രഖ്യാപനം വരുന്നതിനു മുൻപ് അവരെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിയിരിക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News