സര്‍ക്കാരിന് ബാര്‍ മുതലാളിമാരുമായി ധാരണയെന്ന് ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാരിന് ബാര്‍ മുതലാളിമാരുമായി ധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാര്‍ മുതലാളിമാരില്‍ നിന്ന് സര്‍ക്കാര്‍ പണം പിരിയ്ക്കുന്നുണ്ടെന്നും അബ്കാരി നിയമത്തിലെ നിയമഭേദഗതി അഴിമതിക്ക് കളമൊരുക്കാനാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഓണ്‍ലൈന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയതിന് പിന്നില്‍ വലിയ അഴിമതിയുണ്ട്. കൊവിഡിന്റെ മറവില്‍ ചില്ലറ മദ്യവില്‍പന സ്വകാര്യമേഖലക്ക് തീറെഴുതി കൊടുക്കാനാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. ഈ നടനടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓണ്‍ലൈനില്‍ മദ്യം നല്‍കാനായി സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതിനേക്കാള്‍ മൂന്നിരട്ടി സ്വകാര്യ ഔട്ട്ലെറ്റുകളാണ് അനുവദിക്കുന്നത്. ബാറുടമകളുമായി ഒത്തുകളിച്ചുകൊണ്ടാണ് കേരള ഖജനാവിന് വന്‍നഷ്ടം ഉണ്ടാകുന്ന ഇത്തരമൊരു നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ ബിവറേജുകള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.