28.7 C
Kottayam
Saturday, September 28, 2024

‘1921: പുഴ മുതല്‍ പുഴ വരെ’; റിലീസിന് മുന്നേ 1921ലെ ആത്മാക്കള്‍ക്ക് സമൂഹ ബലി അര്‍പ്പിച്ച് രാമസിംഹന്‍ അബൂബക്കര്‍

Must read

കൊച്ചി:രാമസിംഹന്‍ അബൂബക്കറുടെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘1921: പുഴ മുതല്‍ പുഴ വരെ’. ചിത്രം നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. ഇപ്പോഴിതാ റിലീസിന് മുമ്പ് 1921ലെ മാപ്പിള ലഹളയില്‍ കൊല്ലപ്പെട്ടവര്‍ക്ക് സമൂഹ ബലി അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍.

സമൂഹ ബലിയിടുന്ന ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള കുറിപ്പാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 1921ലെ ആത്മാക്കള്‍ക്ക് 2021ല്‍ ബലിയിട്ട് തുടങ്ങിയതാണ് മമധര്‍മ്മ, ഇന്ന് താനവര്‍ക്ക് അര്‍പ്പിക്കുന്നത് ഒരു സമൂഹ ബലിയാണ് എന്നാണ് സംവിധായകന്‍ കുറിച്ചിരിക്കുന്നത്.

രാമസിംഹന്റെ കുറിപ്പ്:

1921ലെ ആത്മാക്കള്‍ക്ക് 2021ല്‍ ബലിയിട്ട് തുടങ്ങിയതാണ് മമധര്‍മ്മ ഇന്ന് ഞാനവര്‍ക്ക് അര്‍പ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും അവര്‍ക്ക് ലഭിച്ച ഒരുരുള ചോറ് അതാണ് 1921 പുഴ മുതല്‍ പുഴ വരെ. ആ അര്‍പ്പണത്തില്‍ നിങ്ങളും പങ്കാളികളാവുക.

ഇത് പൂര്‍വ്വികര്‍ക്ക് നല്‍കാനുള്ള മഹത്തായ ബലിയാണ്. ഓര്‍ക്കണം. ഓര്‍മ്മിപ്പിക്കണം ചങ്കു വെട്ടി. വെട്ടിച്ചിറ.. ഇതൊക്കെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്. തുവ്വൂരില്‍ നാഗാളിക്കാവില്‍, പുഴ മുതല്‍ പുഴ വരെയില്‍ ബലിയാടായ വരെ.. നിങ്ങള്‍ക്കുള്ള ഒരു തര്‍പ്പണമാണ്. നിലവിളിച്ചവര്‍ക്കുള്ള തര്‍പ്പണം.. മമധര്‍മ്മ ഇനി ഞാനൊന്നുറങ്ങട്ടെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week