23.8 C
Kottayam
Tuesday, June 9, 2026

അമ്മയുടെ കല്യാണം കൂടാനുള്ള ഭാഗ്യവും മൃദുലയുടെ മകള്‍ക്കുണ്ടായി; വീഡിയോ പുറത്ത് വിട്ട് നടി ദേവി ചന്ദന

Must read

കൊച്ചി:സിനിമയിലും സീരിയലിലും മിമിക്രി വേദികളിലുമൊക്കെ സജീവ സാന്നിധ്യമാണ് നടി ദേവി ചന്ദന. നിലവില്‍ സീരിയലുകളിലാണ് ദേവി കൂടുതലായും അഭിനയിക്കുന്നത്. ഒപ്പം യൂട്യൂബ് ചാനലും സജീവമായി കൊണ്ട് നടക്കുകയാണ്. ഏറ്റവും പുതിയതായി സീരിയല്‍ ലൊക്കേഷനില്‍ നിന്നുമൊരു വീഡിയോയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്.

സീരിയലിലെ ഒരു കല്യാണദിവസത്തിന്റെ ഷൂട്ടിങ്ങ് വിശേഷങ്ങളും നടി മൃദുല വിജയുടെ വിശേഷങ്ങളുമാണ് ദേവി പങ്കുവെച്ചിരിക്കുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന റാണിരാജ എന്ന സീരിയലിന്റെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ ആണെന്ന് പറഞ്ഞാണ് ദേവി ചന്ദന എത്തിയിരിക്കുന്നത്.

- Advertisement -

ഇവിടെ ഇന്നൊരു വിശേഷമുണ്ടെന്ന് പറഞ്ഞ നടി അത് സസ്‌പെന്‍സ് ആണെന്ന് പറയുന്നു. ശേഷം സീരിയലിന്റെ ലൊക്കേഷനിലെ താരങ്ങളെയൊക്കെ നടി പരിചയപ്പെടുത്തി.

- Advertisement -

 mridula-devi

ചിത്രീകരണത്തിന്റെ ഇടവേളകളില്‍ സീരിയല്‍ ലൊക്കേഷനില്‍ നടക്കുന്ന കാഴ്ചകളൊക്കെ ദേവി വീഡിയോയിലൂടെ കാണിച്ചിരുന്നു. നായകനും നായികയും തമ്മിലുള്ള വിവാഹം നടക്കുന്നതാണ് ഈ എപ്പിസോഡില്‍ കാണിക്കുന്നത്. നടിമാരായ അര്‍ച്ചനയെും മാന്‍വിയെയുമൊക്കെ ദേവി വീഡിയോയില്‍ കാണിച്ചിരുന്നു. നടി അര്‍ച്ചനയുടെ വിവാഹനിശ്ചയം കഴിഞ്ഞതിനെ കുറിച്ചും വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു.

യഥാര്‍ഥ ജീവിതത്തില്‍ അര്‍ച്ചന വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്. ഞങ്ങള്‍ക്കെല്ലാം അറിയാവുന്നയാളാണ് അര്‍ച്ചനയെ കല്യാണം കഴിക്കുന്നതെന്നും നടി പറഞ്ഞു. അതേ സമയം സീരിയലിലെ തന്റെ മകന്റെ കല്യാണമാണ് ഇന്നിവിടെ ചിത്രീകരിക്കുന്നത്.

- Advertisement -

രണ്ടുപേരുടെയും രണ്ടാം കല്യാണമാണ്. രണ്ട് പേര്‍ക്കും കുട്ടികളുമുണ്ട്. ഇങ്ങനെയുള്ള ഭാഗ്യം സീരിയലില്‍ മാത്രമേ കിട്ടുകയുള്ളു. ജീവിതത്തില്‍ വല്ലോം ആയിരുന്നെങ്കില്‍ തലക്കിട്ട് അടി കിട്ടിയേനെ എന്ന് ദേവി തമാശരൂപേണ പറയുന്നു.

ഈ കല്യാണം കൂടാന്‍ ഏറ്റവുമധികം യോഗ്യതയുള്ള മറ്റൊരാള്‍ കൂടിയുണ്ടെന്ന് പറഞ്ഞ് ദേവി മറ്റൊരാളെ കൂടി പരിചയപ്പെടുത്തിയിരുന്നു. വേറെയാരുമല്ല, മൃദുല വിജയുടെ മകളായ ധ്വനി ബേബിയെയാണ് പരിചയപ്പെടുത്തിയത്. ക്ഷണിച്ചില്ലെങ്കിലും ഞങ്ങള്‍ വരുമെന്നാണ് മൃദുല മകളെ കുറിച്ച് പറയുന്നത്. മാത്രമല്ല അമ്മയുടെ കല്യാണത്തിന് ഞാനെവിടെ എന്ന ചോദ്യം ഇനിയവള്‍ക്ക് ചോദിക്കാന്‍ പറ്റില്ലെന്നും നടി സൂചിപ്പിച്ചു.

 mridula-

എന്റെ അമ്മയുടെ കല്യാണ ആല്‍ബത്തില്‍ ഞാനില്ല. പക്ഷേ നിന്റെ അമ്മയുടെ കല്യാണ ആല്‍ബത്തിലും വ്‌ളോഗിലും നീയുണ്ടല്ലോ, ശരിക്കും നീ ഭാഗ്യവതിയാണെന്നാണ് ധ്വനിയോട് ദേവി പറയുന്നത്.

സാധാരണ കുഞ്ഞുങ്ങളെ സെറ്റിലേക്ക് കൊണ്ട് വരുമ്പോള്‍ എല്ലാവര്‍ക്കും ടെന്‍ഷനാണ്. കാരണം കരഞ്ഞ് ബഹളമുണ്ടാക്കും. എന്നാല്‍ ധ്വനിയുടെ കാര്യത്തില്‍ അതില്ല. അവള്‍ വരാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഒരു ശല്യവുമില്ലാത്ത കുട്ടിയാണ്. വിശക്കുമ്പോഴും ഉറക്കം വരുമ്പോഴും മാത്രമേ ഇവള്‍ കരയൂ. എല്ലാവരുടെയും കൂടെ പോവും. ആരും കൈനീട്ടണ്ട, എല്ലാവരുടെയും കൂടെ ചാടിപ്പൊക്കോളും അതാണ് ധ്വനിയുടെ സ്വഭാവം.

ചെറിയൊരു ബ്രേക്കിന് ശേഷം തന്റെ രണ്ടാം വരവാണിത്. നേരത്തെ നമ്മളെ മാത്രം നോക്കിയാല്‍ മതിയായിരുന്നു. ഇപ്പോള്‍ അത് നടക്കില്ല. ഷോട്ടിനിടയില്‍ സാര്‍ ഞാനിപ്പോള്‍ വരാമെന്ന് പറഞ്ഞ് മൃദുല ഇടയ്ക്ക് ഓടിപ്പോവും. കുഞ്ഞ് അവിടുന്ന് എവിടുന്നോ കരയുന്നുണ്ടാവും. ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് മൃദുലയുടെ അമ്മയ്ക്കാണ്. അവരാണ് ഒരു വിഷമവും അറിയിക്കാതെ കുഞ്ഞിനെ മാനേജ് ചെയ്ത് കൊണ്ട് പോകുന്നത്.

എല്ലാവരുടെയും മുഖത്ത് നോക്കുന്നതാണ് ധ്വനിയുടെ ശീലം. അവള്‍ക്ക് കുറുക്ക് കൊടുക്കുന്നത് പത്ത് പേരായിരിക്കും. ലൊക്കേഷന്റെ പല ഭാഗത്ത് നിന്നും കുഞ്ഞിന്റെ ഭക്ഷണം കറങ്ങി വരും. ഇപ്പോള്‍ ലൊക്കേഷനില്‍ എല്ലാവരുടെ ഫോണിലും ധ്വനിയെ ഉറക്കുന്ന പാട്ടുകളുണ്ട്. ‘ആര് പറഞ്ഞ് മ്യാവൂ’, എന്നപാട്ടാണ് ഇപ്പോള്‍ ലൊക്കേഷനില്‍ വെക്കുന്നത്. യേശുദാസിന്റെ പാട്ടൊന്നും ഇപ്പോള്‍ ആര്‍ക്കും വേണ്ടെന്നും ദേവി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week