FeaturedHealthNationalNews

അയോധ്യയില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട രാമ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന് കൊവിഡ്

ലക്‌നോ: അയോധ്യയിലെ രാമജന്മഭൂമി പൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട രാമ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ദ് നൃത്യാ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. വേദിയില്‍ പ്രധാനമന്ത്രിയും മഹന്ദ് നൃത്യയും ഉള്‍പ്പടെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.

ഓഗസ്റ്റ് അഞ്ചിനാണ് ചടങ്ങുകള്‍ നടന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബന്‍ പട്ടേല്‍, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത് എന്നിവരാണ് വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍.

നേരത്തെ രാമജന്മഭൂമിയില്‍ സുരക്ഷാ ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൂജാരിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker