ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. എന്നാല്‍ സൈനിക, നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകളില്‍ നിന്ന് അര്‍ഥവത്തായ ഒരു പരിഹാരവും പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയില്‍ അതേ സാഹചര്യം നിലനില്‍ക്കുകയാണെന്നും എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടി.
സൈനിക തലത്തിലുള്ള അടുത്തഘട്ട ചര്‍ച്ചകള്‍ നടക്കും. സൈനിക വിന്യാസത്തില്‍ ഇന്ത്യയും കുറവ് വരുത്തിയിട്ടില്ല. ചര്‍ച്ചകളിലൂടെ നല്ല ഫലമുണ്ടാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.