മുല്ലപ്പള്ളി സ്ഥാനം ഒഴിയണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഒറ്റയ്ക്ക് ഏറ്റെടുത്തത് ആത്മാര്‍ത്ഥമായാണെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി.

പരാജയത്തിന്‍െ ഉത്തരവാദിത്തം ഏറ്റെടുത്ത മുല്ലപ്പള്ളി ആരെയൊക്കെയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. കൂട്ടു പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാക്കാനാകില്ല. ഒരാള്‍ക്ക് മാത്രമായി കുറ്റം ഏറ്റെടുക്കേണ്ട എന്ത് കാര്യമാണ് ഉള്ളത്. കൂട്ടുത്തരവാദിത്തം ഇക്കാര്യത്തില്‍ ഇല്ലേ എന്നാണ് ഉണ്ണിത്താന്റെ ചോദ്യം. കൂടെ ഉള്ളവരെ രക്ഷപ്പെടുത്തിയാല്‍ പ്രശ്‌നങ്ങള്‍ അതേ പടി തുടരുകയേ ഉള്ളു എന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ വിശദീകരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് വലിയ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസിനകത്തും യുഡിഎഫിനകത്ത് പൊതുവെയും ഉണ്ടായിട്ടുള്ളത്. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള മുറവിളികള്‍ ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു. നേതൃനിരയില്‍ കാര്യമായ മാറ്റം വേണമെന്നാണ് നേതാക്കള്‍ പരസ്യമായി ആവശ്യപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News