ജോലി ഉപേക്ഷിച്ച് സാമൂഹ്യസേവനം നടത്താന്‍ ആലോചിക്കുന്നുവെന്ന് രജിത് കുമാര്‍

ആലുവ: ജോലി ഉപേക്ഷിച്ച് സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങുന്ന കാര്യം ആലോചിക്കുകയാണെന്ന് ഡോ. രജിത് കുമാര്‍. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ വന്‍ജനക്കൂട്ടം വിമാനത്താവളത്തില്‍ എത്തിയതിന് പോലീസ് രജിത് കുമാറിനെതിരെയും കേസെടുത്തിരുന്നു.

രജിത് കുമാറിനെ സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ആലുവ പോലീസ് സ്റ്റേഷനില്‍ നിന്നായിരുന്നു രജിത് ജാമ്യം എടുത്തത്. ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തില്‍ ഉണ്ടായ സംഭവങ്ങള്‍ അറിവില്ലായ്മയില്‍ നിന്ന് സംഭവിച്ചതെന്നും രജിത് പറഞ്ഞു.

കേസ് എടുത്തതിന് പിന്നാലെ രജിത് ഒളിവില്‍ പോയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് കള്ളമായിരുന്നെന്നും ആര്‍ക്കും ശല്യമാകാതിരിക്കാനാണ് ഫോണുകള്‍ ഓഫ് ചെയ്ത് വച്ചതെന്നും രജിത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News