23.9 C
Kottayam
Thursday, June 4, 2026

ബസിലെ തിരക്കിനിടയിൽ വാതിലിൽ പിടിച്ച് നിൽക്കുമ്പോൾ പാവാടയുടെ ഇടയിലൂടെ കയ്യിട്ട് കാലിൽ തൊട്ട കിളിയുടെ കരണം നോക്കി പൊട്ടിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് രജിഷാ വിജയൻ

Must read

കാെച്ചി:മികച്ച അഭിനയത്തിനൊപ്പം അഭിപ്രായങ്ങൾ തുറന്നു പറഞ്ഞും ആരാധകർക്കിടയിൽ വളരെ പെട്ടന്ന് സ്ഥാനം പിടിച്ച താരമാണ് രജീഷ വിജയൻ. പുതുമുഖമായി എത്തിയ താരം ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും സ്വന്തമാക്കി. അവതാരകയായി വന്ന് പിന്നീട് സിനിമയിൽ അരങ്ങേറിയ താരത്തിന്റെ ആദ്യ ചിത്രമാണ് ആസിഫ് അലി നായക വേഷത്തിൽ എത്തിയ അനുരാഗ കരിക്കിന് വെള്ളം.

പിന്നീട് ജൂൺ എന്ന ചിത്രത്തിലും താരം മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ പ്ലസ് ടു കാലഘട്ടത്തിൽ ഉണ്ടായ ഒരു അനുഭവം താരം വെളിപ്പെടുത്തുകയാണ്. പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത്, വൈകിട്ട് നാലു മണിക്ക് വീട്ടിലേക്ക് തിരികെ പോകാനുള്ള ബസിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്.

വൈകുന്നേരമായതിനാലും സ്കൂളുകൾ ഒരുമിച്ച് വിടുന്നതിനാൽ കേറിയ ബസിൽ നല്ല തിരക്കായിരുന്നുവെന്നും, താൻ കേറിയ ബസിന്റെ വാതിലിന്റെ അടുത്തായി ഒരു മൂന്നിലോ നാലിലോ പഠിക്കുന്ന കൊച്ചു കുട്ടി കമ്പിയിൽ പിടിച്ചു നിൽപ്പുണ്ടായിരുന്നു. ബസിന്റെ സ്റ്റെപ്പിൽ കിളിയും നില്പുണ്ട്. തിരക്കുള്ള ബസിൽ കമ്പിയിൽ പിടിച്ചു ആ കൊച്ചു പെണ്ണ്കുട്ടി പേടിച്ചു നിൽക്കുന്ന കണ്ടപ്പോളാണ് താൻ ശ്രദ്ധിച്ചതെന്നും, സ്റ്റെപ്പിൽ നിൽക്കുന്ന കിളി കമ്പിക്ക് ഇടയിൽ കൂടി കൊച്ചു കുട്ടിയുടെ പാവാടയുടെ ഇടയിലൂടെ കാലിൽ തൊട്ടുകൊണ്ട് ഇരിക്കുന്നു.

എന്ത് ചെയ്യണമെന്ന് അറിയാതെ ആ കൊച്ചു കുട്ടി പകച്ചു നിൽകുകയിരുന്നു. കുട്ടി നിൽക്കുന്നതിന്റെ അടുത്ത് സീറ്റിൽ ആന്റിമാർ അടക്കം ഇ കാര്യങ്ങൾ കാണുന്നുണ്ടെങ്കിലും അവർ അതിന് എതിരെ പ്രതികരിച്ചില്ലന്നും എന്നാൽ താൻ അയാളോട് ദേഷ്യപെട്ടന്നും താരം പറയുന്നു.

- Advertisement -

തന്റെ ശബ്ദം ഉയർന്നപ്പോൾ ഒന്നും അറിയാതെ പോലെ ആ കിളി പെരുമാറി തന്നോട് ദേഷ്യപ്പെട്ടോണ്ട് വന്നപ്പോൾ കരണം നോക്കി ഒരണം കൊടുത്തെന്നും രജീഷ പറയുന്നു. പിന്നീട് ആളുകൾ അയാളെ ബസിൽ നിന്നും ഇറക്കി വിട്ടെന്നും ബസ് ആ കുട്ടിയുടെ സ്റ്റോപ്പിൽ എത്തിയപ്പോൾ കുഞ്ഞിനെ ഇങ്ങനെ ഒറ്റക്ക് എങ്ങും വിടരുതെന്ന് അമ്മയോട് പറഞ്ഞെന്നും രജീഷ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

Popular this week