28.1 C
Kottayam
Sunday, June 7, 2026

നായകനായുള്ള മടങ്ങിവരവ്‌ ഗംഭീരമാക്കി സഞ്ജു,പഞ്ചാബിനെ തകര്‍ത്ത് രാജസ്ഥാന്‍

Must read

മുല്ലാന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് ആദ്യ തോല്‍വി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 50 റണ്‍സിനായിരുന്നു പഞ്ചാബിന്റെ തോല്‍വി. മുല്ലാന്‍പൂരില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. യശസ്വി ജയ്‌സ്വാള്‍ (45 പന്തില്‍ 67), റിയാന്‍ പരാഗ് (25 പന്തില്‍ 43) എന്നിവരുടെ പ്രകടനമാണ് രാജസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു സാംസണ്‍ (26 പന്തില്‍ 38) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനാണ് സാധിച്ചത്. 41 പന്തില്‍ 62 റണ്‍സെടുത്ത നെഹല്‍ വധേരയാണ് ടോപ് സ്‌കോറര്‍. ജോഫ്ര ആര്‍ച്ചര്‍ മൂന്നും സന്ദീപ് ശര്‍മ, മഹീഷ് തീക്ഷണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ പന്തില്‍ തന്നെ പ്രായിന്‍ഷ് ആര്യ (0) ഗോള്‍ഡന്‍ ഡക്ക്. പിന്നാലെ ശ്രേയസ് രണ്ട് ഫോറടിച്ച് തുടങ്ങിയെങ്കിലും അതേ ഓവറിലെ അവസാന പന്തില്‍ പുറത്തായി. ഇരുവരും ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. നാലാം ഓവറില്‍ മാര്‍കസ് സ്‌റ്റോയിനിസും (1) മടങ്ങി. സന്ദീപിനായിരുന്നു വിക്കറ്റ്. ഏഴാം ഓവറില്‍ പ്രഭ്‌സിമ്രാന്‍ സിംഗിനെ കുമാര്‍ കാര്‍ത്തികേയ പുറത്താക്കിയതോടെ പഞ്ചാബ് നാലിന് 43 എന്ന നിലയിലായി. തുടര്‍ന്ന് നെഹല്‍ വധേര – ഗ്ലെന്‍ മാക്‌സ്‌വെല്‍ (21 പന്തില്‍ 30) സഖ്യം 88 റണ്‍സ് കൂട്ടിചേര്‍ത്ത് പഞ്ചാബിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയത് പഞ്ചാബിന് തിരിച്ചടിയായി.

 

- Advertisement -

15-ാം ഓവറിന്റെ അവസാന പന്തില്‍ മാക്‌സിയെ മഹീഷ് തീക്ഷണ പുറത്താക്കി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ വധേരയെ വാനിന്ദു ഹസരങ്കയും മടക്കി. സുര്യാന്‍ഷ് ഷെഡ്‌ജെ (2) 17-ാം ഓവറിലും മടങ്ങി. ഇതോടെ ഏഴിന് 136 എന്ന നിലയിലായി പഞ്ചാബ്. പിന്നീടെത്തിയ മാര്‍കോ ജാന്‍സനും (2) തിളങ്ങാനായില്ല. അര്‍ഷ്ദീപ് സിംഗാണ് (1) പുറത്തായ മറ്റൊരു താരം. ശശാങ്ക് സിംഗ് (10), ലോക്കി ഫെര്‍ഗൂസണ്‍ (4) എന്നിവര്‍ പുറത്താവാതെ നിന്നു. 

- Advertisement -

മികച്ച തുടക്കമായിരുന്നു രാജസ്ഥാന്. ഒാപ്പണിംഗ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം 89 റണ്‍സ് ചേര്‍ത്ത ശേഷമാണ് സഞ്ജു മടങ്ങിയത്. പഞ്ചാബ് പേസര്‍ ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ മിഡ് ഓഫില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. തുടര്‍ന്ന് ജയ്‌സ്വാളിനും പരാഗിനും പുറമെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (12 പന്തില്‍ 20), ധ്രുവ് ജുറല്‍ (അഞ്ച് പന്തില്‍ പുറത്താവാതെ 13) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 7 പന്തില്‍ 12 റണ്‍സെടുത്ത നിതീഷ്  റാണയാണ് പുറത്തായ മറ്റൊരു താരം.

- Advertisement -

പഞ്ചാബ് കിംഗ്‌സ്: പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയിനിസ്, നെഹാല്‍ വധേര, ഗ്ലെന്‍ മാക്സ്വെല്‍, ശശാങ്ക് സിംഗ്, സൂര്യന്‍ഷ് ഷെഡ്ഗെ, മാര്‍ക്കോ ജാന്‍സന്‍, അര്‍ഷ്ദീപ് സിംഗ്, ലോക്കി ഫെര്‍ഗൂസണ്‍, യുസ്വേന്ദ്ര ചാഹല്‍. 

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ , ഷിമ്രോണ്‍ ഹെറ്റ്മെയര്‍, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, യുധ്വിര്‍ സിംഗ് ചരക്, സന്ദീപ് ശര്‍മ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week