‘അതിഥി തൊഴിലാളികളെ അടിച്ചോടിയ്ക്കണം’,പ്രസ്താവനയില്‍ തിരുത്തുമായി ബി.ജെ.പി നേതാവ്

<p>തിരുവനന്തപുരം:അതിഥി തൊഴിലാളികള്‍ക്ക് എതിരായ വിവാദ പരാമര്‍ശത്തില്‍ തിരുത്തുമായി ബി.ജെ.പി നേതാവും സംവിധായകനുമായ രാജസേനന്‍. തൊഴിലാളികള്‍ നാടിന് ആപത്താണ് എന്ന പ്രസ്താവനയ്ക്ക് എതിരെ വിമര്‍ശനം ശക്തമായതോടെയാണ് വിശദീകരണവുമായി രാജസേനന്‍ രംഗത്തെത്തിയത്. ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല താന്‍ ഉദ്ദേശിച്ചതെന്നും ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലെത്തി തീവ്രവാദം പരത്തുന്ന ഒരു വിഭാഗത്തെക്കുറിച്ചാണെന്നും രാജസേനന്‍ പുതിയ വീഡിയോയില്‍ വിശദമാക്കുന്നു.</p>

<p>താന്‍ നേരത്തെ സംസാരിച്ചത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിലപാടല്ലെന്നും തന്റെ സ്വന്തം അഭിപ്രായമാണെന്നും രാജസേനന്‍ പുതിയ വീഡിയോയില്‍ പറയുന്നു തെറ്റിധാരണ പരത്തിയതില്‍ ക്ഷമാപണവും നടത്തുന്നുണ്ട് സംവിധായകന്‍. അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണ്. അവരെ എത്രയും പെട്ടന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടില്‍ നിന്ന് ഓടിക്കണമെന്നായിരുന്നു രാജസേനന്റെ ആദ്യ പ്രസ്താവന.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News