മക്കള്‍ മന്‍ഡ്രത്തിന്റെ യോഗം വിളിച്ച് രജനികാന്ത്; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍

ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. രജനികാന്ത് ഫാന്‍സ് അസോസിയേഷന്‍ ആയ മക്കള്‍ മന്‍ഡ്രത്തിന്റെ യോഗം വിളിച്ചിരിക്കുകയാണ്. കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആണ് യോഗം. പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച് നിര്‍ണായക തീരുമാനം യോഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രജനികാന്ത് നിര്‍ണായക പ്രഖ്യാപനം നടത്തിയേക്കുമെന്നും അംഗങ്ങള്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും മക്കള്‍ മന്‍ഡ്രം ജില്ല സെക്രട്ടറി പറഞ്ഞു. യോഗത്തില്‍ എത്തിച്ചേരണമെന്ന് മാത്രമാണ് അറിയിപ്പ് കിട്ടിയത്. അദ്ദേഹത്തില്‍ നിന്ന് നല്ല പ്രഖ്യാപനമുണ്ടാകുമെന്ന് കരുതുന്നതായും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

2017 ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനികാന്ത് അറിയിച്ചിരുന്നു. പിന്നീട് താരം പാര്‍ട്ടി രൂപീകരണം നടത്തിയില്ല. നവംബറില്‍ പാര്‍ട്ടി പ്രഖ്യാപിച്ചു ജനുവരിയില്‍ സംസ്ഥാന ജാഥ നടത്തുമെന്നായിരുന്നു ഈ വര്‍ഷമാദ്യം പ്രഖ്യാപനം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News