29.4 C
Kottayam
Saturday, June 6, 2026

മഴക്കെടുതി: മൂന്നു ജില്ലകളിൽ നിശ്ചിത അവധി, 5 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിശ്ചിത ഇടങ്ങളിൽ അവധി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുള്ളത്.

ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെ മുഴുവൻ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കുമടക്കമാണ് അവധി. കോട്ടയത്താകട്ടെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകൾക്കുമാണ് അവധി. പത്തനംതിട്ട ജില്ലയിലും ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

കോട്ടയം കളക്ടറുടെ അറിയിപ്പ്

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ബുധനാഴ്ച (2023 ജൂലൈ 12) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി

- Advertisement -

ആലപ്പുഴ കളക്ടറുടെ അറിയിപ്പ്

- Advertisement -

കുട്ടനാട് താലൂക്കിൽ വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം നിലവിൽ ഏകദേശം പൂർണ്ണമായും വെളളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലും താലൂക്കിലെ മിക്ക സ്കൂളുകളിലും ക്യാമ്പുകൾ പ്രവർത്തിച്ചു വരുന്നതിനാലും (12/07/2023, ബുധൻ) കുട്ടനാട് താലൂക്കിൽ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ട്യൂഷൻ സെൻററുകൾക്കും അംഗൻവാടികൾക്കും ഉൾപ്പെടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

പത്തനംതിട്ട കളക്ടറുടെ അറിയിപ്പ്

പത്തനംതിട്ട ജില്ലയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (12/07/2023, ബുധൻ) അവധിയായിരിക്കും

- Advertisement -

ഇന്നും മഴ മുന്നറിയിപ്പ്

അതേസമയം സംസ്ഥാനത്ത് ഇന്നടക്കം അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് പ്രകാരം ഈ മാസം 14 ാം തിയതിവരെ വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് 5 ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ ആറ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
12-07-2023: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 
13-07-2023: എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 
14-07-2023: ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് 12-07-2023 വൈകിട്ട് 05.30 വരെ 0.8  മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുംസാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 15 cm നും 40 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week