29.4 C
Kottayam
Saturday, June 6, 2026

മഴ, മണ്ണിടിച്ചില്‍: ശബരി, ട്രെയിനുകള്‍ റദ്ദാക്കി; ക്രമീകരണങ്ങള്‍ ഇങ്ങനെ

Must read

തിരുവനന്തപുരം: ആന്ധ്രപ്രദേശിലെ കനത്ത മഴയും പ്രളയവും, നാഗര്‍കോവില്‍ ഭാഗത്തെ മണ്ണിടിച്ചിലും പരിഗണിച്ച് ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. ഹൈദരാബാദില്‍ നിന്ന് ഇന്ന് പുറപ്പെടേണ്ട ശബരി എക്സ്പ്രസും ചൊവ്വാഴ്ചത്തെ നിസാമുദ്ദീന്‍ – എറണാകുളം പ്രതിവാര എക്സ്പ്രസും റദ്ദാക്കി. വിജയവാഡ, ഗുണ്ടക്കല്‍ റെയില്‍വേ ഡിവിഷനുകളിലെ വെള്ളക്കെട്ട് കാരണമാണ് ശബരി എക്സ്പ്രസ് റദ്ദാക്കിയത്.

തിരുവനന്തപുരം-നാഗര്‍കോവില്‍ ഭാഗത്ത് പാളത്തില്‍ മണ്ണിടിഞ്ഞതിന്റെ തടസ്സം പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞില്ലാത്തതിനാല്‍ ഇതുവഴിയുള്ള തീവണ്ടികള്‍ പൂര്‍ണമായും റദ്ദാക്കി. കൊല്ലം-തിരുവനന്തപുരം, നാഗര്‍കോവില്‍-തിരുവനന്തപുരം, തിരുവനന്തപുരം-നാഗര്‍കോവില്‍(ഇരുവശത്തേക്കും) എന്നിവ തിങ്കളാഴ്ച റദ്ദാക്കിയിട്ടുണ്ട്.മറ്റു ക്രമീകരണങ്ങള്‍ ഇങ്ങനെതിരുനെല്‍വേലി-ജാംനഗര്‍ ദ്വൈവാര എക്സ്പ്രസ് തിരുവനന്തപുരത്തുനിന്നും യാത്ര തിരിക്കും.

തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും.തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി തിരുനെല്‍വേലിയില്‍ നിന്നു പുറപ്പെടും.പുനലൂര്‍-മധുര എക്സ്പ്രസ് തിരുനെല്‍വേലിയില്‍ നിന്നു യാത്രതിരിക്കും.കൊല്ലം-ചെന്നൈ എഗ്മോര്‍ അനന്തപുരി, നാഗര്‍കോവിലില്‍നിന്നും തുടങ്ങും.നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നു യാത്രതിരിക്കും.

മംഗലാപുരത്തുനിന്നുള്ള പരശുറാം തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും.നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസ് തിരുവനന്തപുരത്തു നിന്ന് യാത്ര തുടങ്ങുകയും മടക്കയാത്ര ഇവിടെ അവസാനിപ്പിക്കുകയും ചെയ്യും.ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസ് കൊല്ലത്തുനിന്നും പുറപ്പെടും.നാഗര്‍കോവില്‍-കോട്ടയം പ്രതിദിന എക്സ്പ്രസ് കായംകുളത്തുനിന്നും തുടങ്ങും.

- Advertisement -

എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ് തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും. മധുരൈ-പുനലൂര്‍ എക്സ്പ്രസ് തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും. ചെന്നൈ എഗ്മോര്‍ – കൊല്ലം അനന്തപുരി എക്സ്പ്രസ് നാഗര്‍കോവിലില്‍ യാത്ര അവസാനിപ്പിക്കും.

- Advertisement -

ബംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് (21നു പുറപ്പെടുന്നത്) കൊല്ലം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (21ന് പുറപ്പെടുന്നത്) തിരുനെല്‍വേലിയില്‍ നിന്നു തുടങ്ങും. ജാംനഗര്‍-തിരുനെല്‍വേലി ദ്വൈവാര എക്സ്പ്രസ് (20ന് പുറപ്പെട്ടത്) തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week