KeralaNews

മഴ കനക്കുന്നു; ജാഗ്രത പാലിക്കുക: ഇടുക്കി ജില്ലാ കളക്ടര്‍

ഇടുക്കി: ജില്ലയില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. റോഡുകളിലേയ്ക്ക് മണ്ണിടിച്ചില്‍ മരച്ചില്ലകള്‍ എന്നിവ വീഴാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ രാത്രികാലയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു.

ജലാശയങ്ങള്‍, പുഴ, തോട് മുതലായവയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുമെന്നതിനാല്‍ പൊതുജനങ്ങള്‍, മീന്‍പിടിക്കുന്നവര്‍, വിനോദസഞ്ചാരികള്‍ മുതലായവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജില്ലയിലെ വിനോദസഞ്ചാര മേഖലകളില്‍ ആവശ്യമായ അപായ സൂചനകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഡിറ്റിപിസി ഉറപ്പാക്കണം.ശക്തമായ കാറ്റ് മൂലം മരച്ചില്ലകള്‍ വീണ് വൈദ്യുതി കമ്പി പൊട്ടി വീഴാന്‍ സാധ്യത ഉളളതിനാല്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതും കെ.എസ്.ഇ.ബി അധികൃതര്‍ അപകടസാധ്യത ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതുമാണ്.

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍, എല്ലാവിധ കൂടിച്ചേരലുകളും പൊതുപരിപാടികളും നിരോധിച്ചിട്ടുളളതാണ്. അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ക്വാറന്റൈന്‍ കോവിഡ് മാനദണ്ഡങ്ങള്‍ എന്നിവയുടെ ലംഘനം നടത്തുന്ന വര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടെ സോപ്പ്/സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക എന്നതും ശീലമാക്കണമെന്നും ജില്ലാ കളക്ടര്‍ ഓര്‍മ്മിപ്പിച്ചു

.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button