27.9 C
Kottayam
Wednesday, September 4, 2024

കനത്തമഴ തുടരുന്നു; ഈ ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

Must read

കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ‌ വയനാട് ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ട്യൂഷൻ സെന്റർ, അംഗൻവാടി ഉൾപ്പെടെയുളളവക്ക് അവധി ബാധകമാണ്. മോഡൽ റസിസൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ഇന്ന് വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു.

വയനാട്ടിൽ 2,305 പേരെയാണ് ഇതുവരെ ദുരിതാശ്വാസ ക്യാമ്പിൽ പ്രവേശിപ്പിച്ചത്. ദേശീയപാതയിൽ വെള്ളം കയറിയതിന് തുടർന്ന് മുത്തങ്ങ വനത്തിൽ അകപ്പെട്ടുപോയ 500 ഓളം പേരെ പുലർച്ചയോടെ പൊലീസും ഫയർഫോഴ്സ് വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.

കനത്ത മഴയ്ക്കിടെയായിരുന്നു പൊലീസിൻ്റെയും ഫയർ ഫോഴ്സിൻ്റെയും രക്ഷാ ദൗത്യം. കെഎസ്ആര്‍ടിസി ബസുകൾ, ലോറികൾ, കാറുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങളിലായി അഞ്ഞൂറോളം പേരാണ് വനമേഖലയിൽ ഉണ്ടായിരുന്നത്. ഇവരെയാണ് അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലൈംഗികാതിക്രമം നടത്തിയെന്ന് യുവനടിയുടെ പരാതി; നടന്‍ അലൻസിയറിനെതിരെ കേസ്

തിരുവനന്തപുരം: നടന്‍ അലൻസിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് പൊലീസ്. യുവനടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പൊലീസ് കേസെടുത്തത്. 2017ൽ ബംഗളൂരുവിൽ വെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് യുവനടിയുടെ പരാതി. ഐപിസി 354 വകുപ്പ് പ്രകാരമാണ്...

തിരുവനന്തപുരത്ത്‌ ഇൻഷുറൻസ് ഓഫീസിൽ വൻതീപ്പിടിത്തം;2 മരണം

തിരുവനന്തപുരം: പാപ്പനംകോട്ടെ ഇൻഷുറൻസ് ഏജന്‍സി ഓഫീസിൽ വൻതീപ്പിടിത്തം. രണ്ടുപേർ മരിച്ചതായി ഫയർഫോഴ്സ് വ്യക്തമാക്കി. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണ ആണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍...

നരഭോജി ചെന്നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 9 പേർ, 5 വയസുകാരിയ്ക്കു നേരെയും ആക്രമണം

ലക്നൗ: യുപിയിൽ വീണ്ടും നരഭോജി ചെന്നായ ആക്രമണത്തിൽ 5 വയസ്സുകാരിയ്ക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് ചെന്നായ പെൺകുട്ടിയെ ആക്രമിച്ചത്. ബഹ്റയിച്ചി മേഖലയിലാണ് സംഭവം. ഉറങ്ങാൻ കിടന്ന കുഞ്ഞിനെ ചെന്നായ ആക്രമിക്കുകയായിരുന്നു. ഒന്നര മാസത്തിനിടയിൽ...

ചേർത്തലയിലെ കുഞ്ഞിന്‍റെ കൊലപാതകം: മൃതദേഹം ഒളിപ്പിച്ചത് ആൺസുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ; പരിശോധന

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കുഞ്ഞിന്‍റെ മൃതദേഹം യുവതിയുടെ ആണ്‍ സുഹൃത്തിന്‍റെ വീട്ടിലെ...

മണിപ്പൂരിൽ വെടിവെയ്പ്പും സ്‌ഫോടനവും; സ്ത്രീ ഉൾപ്പെടെ രണ്ടുമരണം, 10 പേർക്ക് പരിക്ക്

ഇംഫാല്‍: മണിപ്പൂരില്‍ വെടിവെയ്പ്പിലും സ്‌ഫോടനത്തിലുമായി സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ 12 വയസ്സുകാരിയായ മകള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പോലീസുകാരും ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടറും ഇക്കൂട്ടത്തിലുണ്ട്. ഇംഫാലിലെ...

Popular this week