24.6 C
Kottayam
Sunday, May 19, 2024

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു; തെക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം

Must read

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റാകാനുള്ള സാധ്യതയുള്ളതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. തെക്കന്‍ കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്.

നിലവില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ അതീവ ജാഗ്രത പാലിക്കണം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ളവരും ജാഗ്രത പാലിക്കേണ്ടതുണ്ട്. മത്സ്യബന്ധനത്തിനു പോയിട്ടുള്ളവര്‍ ഇന്ന് രാത്രിയോടെ അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week