റെയിൽ നീരിന്റെ വില കുറച്ച് റെയിൽവേ; മാറ്റം സെപ്റ്റംബർ 22 മുതൽ, പുതിയനിരക്ക് ഇങ്ങനെ

ന്യൂഡല്‍ഹി: ‘റെയില്‍ നീര്‍’ എന്ന പേരില്‍ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ വിലകുറച്ച് റെയില്‍വേ. ഈയടുത്ത് നിലവില്‍വന്ന ജിഎസ്ടി പരിഷ്‌കരണത്തിന്റെ മെച്ചം യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബര്‍ 22-ാം തീയതി മുതല്‍ വിലക്കുറവ് നിലവില്‍ വരും. ഇതോടെ ഒരു ലിറ്ററിന്റെ റെയില്‍ നീര്‍ കുപ്പിവെള്ളത്തിന് 14 രൂപയാകും വില. മുന്‍പ് ഇത് 15 രൂപയായിരുന്നു. അര ലിറ്റര്‍ റെയില്‍ നീരിന്റെ വില 10 രൂപയില്‍നിന്ന് 9 രൂപയായും കുറച്ചിട്ടുണ്ട്. റെയില്‍വേ മന്ത്രാലയം ഔദ്യോഗിക എക്‌സ് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

റെയില്‍ നീരിന് മാത്രമല്ല വിലക്കുറവുണ്ടാകുകയെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വില്‍ക്കുന്ന, ഐആര്‍സിടിസിയുടെയോ റെയില്‍വേയുടെയോ പട്ടികയിലുള്ള മറ്റു ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തിനും ഈ വില വ്യത്യാസം ബാധകമാണ്. അവയ്ക്കും ഒരു ലിറ്ററിന് ഇനി മുതല്‍ 14 രൂപയും അഞ്ഞൂറ് മില്ലിയുടേതിന് 9 രൂപയുമായിരിക്കും വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News