25.5 C
Kottayam
Friday, June 5, 2026

ഓൺലൈൻ ട്രെയിൻ ടിക്കറ്റ്: പുതിയ മാറ്റങ്ങളുമായി റെയിൽവേ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ

Must read

കൊച്ചി:ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങുന്നവര്‍ ശ്രദ്ധിക്കുക, പുതിയ നിമയങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും വേരിഫൈ ചെയ്താല്‍ മാത്രമേ ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ. മുന്‍പ് ഇത്തരം വേരിഫിക്കേഷന്‍ രീതികള്‍ ഒന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍, തുടര്‍ച്ചയായി ടിക്കറ്റുകള്‍ക്കായി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇത്തരം വേരിഫിക്കേഷന്‍ ഇല്ല. ടിക്കറ്റിങ്ങിനായി ഓണ്‍ലൈന്‍ ഉപയോഗിക്കുമ്പോള്‍ നല്‍കുന്ന മൊബൈലിലേക്കും ഇ-മെയ്‌ലിലേക്കും ഒടിപികള്‍ അയയ്ക്കും. ഐആര്‍സിടിസി പോര്‍ട്ടലില്‍ നിന്നും ടിക്കറ്റ് വാങ്ങുന്നതിന് മുമ്പ് ഇത്തരം വേരിഫിക്കേഷന്‍ പ്രക്രിയയ്ക്ക് വിധേയമാകണമെന്നത് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം

ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസിയിലൂടെയാണ് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കുക. അതിനായി ഇവരുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ഐആര്‍സിടിസി പോര്‍ട്ടലില്‍ ഒരു ലോഗിന്‍ ഐഡിയും പാസ്‌വേഡും സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. ഒരു ലോഗിന്‍ പാസ്‌വേഡ് സൃഷ്ടിക്കുന്നതിന്, ഇമെയിലും ഫോണ്‍ നമ്പറും നല്‍കണം. തുടര്‍ന്ന് ഒരു വേരിഫിക്കേഷന്‍ വിന്‍ഡോ ദൃശ്യമാകും.

- Advertisement -

രജിസ്റ്റര്‍ ചെയ്ത ഇമെയിലും മൊബൈല്‍ നമ്പറും ഇവിടെ നല്‍കണം. വെരിഫിക്കേഷന്‍ വിന്‍ഡോയില്‍, വലത് വശത്ത് വെരിഫിക്കേഷനും ഇടതുവശത്ത് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവയുള്‍പ്പെടെ വിശദാംശങ്ങള്‍ മാറ്റണമെങ്കില്‍, നിങ്ങള്‍ക്ക് എഡിറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.

- Advertisement -

തുടര്‍ന്ന് നിങ്ങള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് ഒരു ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) അയയ്ക്കും. ഇമെയില്‍ ഐഡി ശരിയാണോ എന്ന് വിലയിരുത്താനും ഇത്തരത്തില്‍ ഒരു കണ്‍ഫര്‍മേഷന്‍ സന്ദേശം അയയ്ക്കും. തുടര്‍ന്നു മാത്രമാണ് ടിക്കറ്റിങ്ങിലേക്ക് പോകാനാവുക. ടിക്കറ്റ് ഓണ്‍ലൈനില്‍ വാങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week